വാഷിംഗ്ടൺ:അഫ്ഗാനിസ്താനിൽ പെൺകുട്ടികൾക്കായി സെക്കൻഡറി സ്‌കൂളുകൾ തുറക്കില്ലെന്ന താലിബാന്റെ തീരുമാനത്തെ അപലപിച്ച് ലോകനേതാക്കൾ ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കി.കാനഡ,ഫ്രാൻസ്,ഇറ്റലി,നോർവേ,യുഎസ്,യുകെ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്നാണ് പ്രസ്താവനയിറക്കിയത്.
അഫ്ഗാൻ പെൺകുട്ടികളെ തിരികെ സ്‌കൂളിൽ പോവാനുള്ള അവസരം നിഷേധിക്കുന്ന താലിബാൻ സർക്കാറിനെ ലോകനേതാക്കൾ പരിഹസിച്ചു. അഫ്ഗാൻ പെൺകുട്ടികൾക്ക് സ്‌കൂളിലേക്ക് മടങ്ങാനുള്ള അവസരം നിഷേധിക്കുന്ന താലിബാന്റെ തീരുമാനത്തെ അപലപിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്. താലിബാന്റെ ഈ നടപടി അഫ്ഗാൻ ജനതയ്‌ക്കും അന്താരാഷ്‌ട്ര സമൂഹത്തിനുമുള്ള പരസ്യമായ ഉറപ്പുകൾക്ക് വിരുദ്ധമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കാനുള്ള താലിബാന്റെ തീരുമാനത്തെ നേതാക്കൾ അപലപിച്ചു.സ്‌കൂളുകൾ തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്താരാഷ്‌ട്ര സമൂഹം. ഏഴുമാസത്തിനിടെ കുട്ടികൾ തിരിച്ച് സ്‌കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നും അഫ്ഗാൻ പെൺകുട്ടികൾക്ക് ദോഷം ചെയ്യുന്നതിനേക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുെമന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
തിരുത്തിയില്ലെങ്കിൽ, ഈ നീക്കം അഫ്ഗാനിസ്താന്റെ സാമൂഹിക ഐക്യത്തിനും സാമ്പത്തിക വളർച്ചയ്‌ക്കും ഉള്ള സാധ്യതകളെയും വിദേശത്ത് നിന്ന് തിരിച്ചു വരാനുള്ള അഫ്ഗാനികളുടെ സന്നദ്ധതയെയും ഗുരുതരമായി ബാധിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ താലിബാന്റെ രാഷ്‌ട്രീയ പിന്തുണയും ലോക രാജ്യങ്ങൾക്കിടയിൽ നിയമസാധുതയും നേടാനുള്ള സാധ്യതകളെ ഇല്ലാതാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകളിൽ അദ്ധ്യയനം ആരംഭിച്ചപ്പോൾ, ആൺകുട്ടികൾക്ക് വിദ്യാഭ്യാസം തുടരാമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു, അതേസമയം പെൺകുട്ടികളെ ആറാം ക്ലാസിന് ശേഷമുള്ള സ്‌കൂളുകളിൽ പോകുന്നത് വിലക്കിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
















Comments