ലക്നൗ : ഭരണമെന്ന പോലെ സംസ്ഥാനത്ത് ജനക്ഷേമ നടപടികളും തുടർന്ന് യോഗി സർക്കാർ. സൗജന്യഭക്ഷ്യ ധാന്യ വിതരണം സംസ്ഥാന സർക്കാർ നീട്ടി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇന്ന് ചേർന്ന ആദ്യ മന്ത്രസഭാ യോഗത്തിലാണ് സർക്കാരിന്റെ തീരുമാനം.
മൂന്ന് മാസത്തേക്ക് കൂടിയാണ് സൗജന്യമായി ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന പദ്ധതി സർക്കാർ ദീർഘിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് ആണ് ഇക്കാര്യം അറിയിച്ചത്. യുപിയിലെ ജനങ്ങൾക്ക് മൂന്ന് മാസം കൂടി സൗജന്യ റേഷൻ നീട്ടി നൽകാൻ തീരുമാനിച്ചു. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമം പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. ജനങ്ങളിലേക്ക് ഇറങ്ങിചെന്നുകൊണ്ടാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ലക്നൗവിലെ ലോക്ഭവനിൽ ആണ് ഇന്ന് മന്ത്രിസഭാ യോഗം ചേർന്നത്.
ഇന്നലെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പേർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ജനോപകാരപ്രദമായ പദ്ധതികളായിരുന്നു കഴിഞ്ഞ യോഗി സർക്കാരിന്റെ കാലത്തും സംസ്ഥാനത്ത് തുടർന്നിരുന്നത്.
Comments