മൈസുരു: സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം അധ്യാപകനായി ജോലി ചെയ്ത ആൾ പിടിയിൽ. മൈസുരു സ്വദേശി ലക്ഷ്മണ ഗൗഡയാണ് പിടിയിലായത്. സഹോദരനായ ലോകേഷ് ഗൗഡയുടെ പേരിലാണ് ലക്ഷ്മണ തട്ടിപ്പ് നടത്തിയിരുന്നത്. ലോകേഷ് ഗൗഡയ്‌ക്ക് അധ്യാപകനായി നിയമനം ലഭിച്ചിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിക്കും മുൻപ് ലോകേഷ് മരിച്ചു.
ഇതോടെ ലോകേഷിന്റെ സർട്ടിഫിക്കറ്റുകളുമായി ലക്ഷ്മണ ജോലിയിൽ പ്രവേശിച്ചു. 1998ലാണ് ഇയാൾ ജോലിക്ക് കയറിയത്. ഇത്ര നാൾ ആൾമാറാട്ടം നടത്തി ഇയാൾ ജോലി ചെയ്തത് ആരും കണ്ടെത്തിയതുമില്ല. കുടുംബവഴക്കിനെ തുടർന്ന് 2019ൽ ലോകേഷിന്റെ ബന്ധുക്കൾ ഈ വിവരം കണ്ടെത്തി. ഇവർ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തക്കും പരാതി നൽകി. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം സ്ഥിരീകരിച്ചത്.
Comments