ചെന്നൈ : തമിഴ്‌നാട്ടിൽ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് പിതാവും മകളും മരിച്ചു. വെല്ലൂർ സ്വദേശികളായ ദുരൈവർമ്മ (49), മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. ബൈക്ക് പൊട്ടിത്തെറിച്ചതിന് ശേഷം പുറത്തുവന്ന പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ദുരൈവർമ്മ ബൈക്ക് വാങ്ങിയത്. ഇത് ഇന്നലെ രാത്രി ചാർജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് ചാർജ് ചെയ്യാൻവെച്ച ശേഷം ഇരുവരും കിടന്നുറങ്ങി. ഇതിനിടെ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വാഹനം കത്താൻ ആരംഭിച്ചു. ഇതിൽ നിന്നുള്ള പുകശ്വസിച്ചായിരുന്നു ഇരുവരും മരിച്ചത്.
അൽപ്പ നേരത്തിന് ശേഷം വീട്ടിലേക്കും തീ പടർന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഇരുവരെയും നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.















Comments