മുംബൈ; കശ്മീർ പണ്ഡിറ്റ് വംശഹത്യ മ്യൂസിയം നിർമ്മിക്കാനുള്ള സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ നീക്കത്തെ പരിഹസിച്ച മദ്ധ്യപ്രദേശിലെ മുതിർ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന് മറുപടിയുമായി സംവിധായകൻ രംഗത്ത്. 38 വർഷമായിട്ടും ഭോപ്പാൽ വാതക ദുരന്തത്തിന് സ്മാരകം നിർമ്മിയ്ക്കാൻ സാധിക്കാത്തത് കൊണ്ടാണോ താങ്കൾ വംശഹത്യ മ്യൂസിയം എന്ന എന്റെ ആശയത്തെ എതിർക്കുന്നതെന്ന് വിവേക് അഗ്നിഹോത്രി ചോദിച്ചു.
ദ കശ്മീർ ഫയൽസ് സിനിമ തീയേറ്ററിൽ എത്തിയതിന് പിന്നാലെ ഭോപ്പാലിൽ വംശഹത്യ മ്യൂസിയം നിർമ്മിയ്‌ക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിവേക് പറഞ്ഞിരുന്നു. മ്യൂസിയത്തിന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പൂർണ പിന്തുണയും ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വംശഹത്യാ മ്യൂസിയം ഭോപ്പാലിലെ സാമുദായിക സൗഹാർദ്ദം തകർക്കുമെന്ന് പറഞ്ഞ് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് രംഗത്തെത്തി. കോൺഗ്രസ് നേതാവിന്റെ ഈ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇതിന് മറുപടിയുമായാണ് വിവേക് അഗ്നിഹോത്രി രംഗത്തെത്തിയത്.’ ബഹുമാനപ്പെട്ട ദിഗ് വിജയ ജി 38 വർഷമായിട്ടും ഭോപ്പാൽ വാതക ദുരന്തത്തിന് ഒരു സ്മാരകം നിർമ്മിയ്‌ക്കാൻ താങ്കൾക്ക് സാധിച്ചില്ല.എന്നാൽ ശിവരാജ് ചൗഹാൻ ജി മനുഷ്യരാശിയ്‌ക്ക് വേണ്ടി മഹത്തായ പ്രവർത്തനമാണ് ചെയ്യുന്നതെങ്കിൽ പിന്നെ എന്തിനാണ് അസൂയ?, പരാജയം മറയ്‌ക്കാനല്ലേ അത് എന്ന് വിവേക് അഗ്നിഹോത്രി ചോദിച്ചു
ഇന്നലെ വിവേക് അഗ്നിഹോത്രി വംശഹത്യ മ്യൂസിയവും ഒരു കലാകേന്ദ്രവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനോട് പറഞ്ഞിരുന്നു.സംവിധായകന്റെ അഭ്യർത്ഥന പരിഗണിച്ച മുഖ്യമന്ത്രി പത്തുമിനിറ്റിനുള്ളിൽ തന്നെ മ്യൂസിയത്തിന് അനുമതിയും നൽകിയിരുന്നു. വിവേക് മദ്ധ്യപ്രദേശിന്റെ മകനാണെന്നും മ്യൂസിയത്തിന് എല്ലാ പിന്തുണയും സഹായവും നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Comments