കണ്ണൂർ: തലശേരി ജില്ലാ കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനെ പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർത്ഥി. 246 വോട്ടിനെതിരെ 254 വോട്ട് നേടിയായായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ടി.സുനിൽകുമാറിന്റെ വിജയം. സിപിഎം സ്ഥാനാർത്ഥി അഡ്വക്കേറ്റ് കെ. വിശ്വനെയാണ് തോൽപ്പിച്ചത്.
സിപിഎം സംസ്ഥാന സമിതി അംഗം പി. ശശിയുടെ നേതൃത്വത്തിലാണ് ഇത്തവണ ലോയേഴ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പാർട്ടി സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ച സിപിഎമ്മിന് കനത്ത തിരിച്ചടിയായി തോൽവി മാറി. ബാറിൽ രാഷ്ട്രീയം വേണ്ടെന്ന് ബാറിലെ അഭിഭാഷകർ അടക്കം തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അഡ്വക്കറ്റ് സുനിൽകുമാർ മത്സരിക്കുകയായിരുന്നു. തുടർന്നാണ് വിജയം കരസ്ഥമാക്കിയത്.
Comments