ഗ്ലോബൽ എൻസിപിയുടെ 5 സ്റ്റാർ സുരക്ഷ റേറ്റിങ് ലഭിച്ച ജനപ്രിയ വാഹനാണ് മഹീന്ദ്ര എക്സ് യുവി 700. ദിവസം തോറും ജനപിന്തുണ ഏറുന്ന വാഹനം എത്രത്തോളം യാത്രക്കാരെ അപകടങ്ങളിൽ നിന്ന് സുരക്ഷിതരാക്കുന്നു എന്നതിന്റെ തെളിവുകൾ വളരെ വേഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറ്.
കഴിഞ്ഞ ദിവസം ബസിടിച്ച് തകർന്ന എക്‌സ് യുവി 700 ഉം അപകടത്തിൽ നിന്നും സുരക്ഷിതരായ യാത്രക്കാരം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് വാഹനത്തിന്റെ സുരക്ഷയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഏറ്റവും ഒടുവിലിതാ സാക്ഷാൽ ആനന്ദ് മഹീന്ദ്ര തന്നെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.മഹീന്ദ്രയുടെ വാഹനങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമാനദണ്ഡമെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരായതിൽ നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.
First, I’m grateful that the passengers were unhurt. Safety is the predominant design objective in all our vehicles. This news item reinforces that philosophy.I’m grateful to our team for walking the talk in their designs & I hope this inspires them to rise even further https://t.co/bkSXxJT4U4
— anand mahindra (@anandmahindra) March 25, 2022
കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ഒരു ഹൈവേയിൽ വെച്ച് ഒരു മഹീന്ദ്ര എക്സ് യുവി700 അപകടത്തിൽപ്പെട്ടത്. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിടിച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം ബസിന്റെ വശത്ത് ഇടിച്ചുകയറി. ഈ അപകടത്തിൽ എക്സ് യുവി700യുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടം അത്രമാത്രം ഗുരുതരമായിരുന്നിട്ടും, എക്സ് യുവി700യുടെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
















Comments