മുസ്ലീം മതവികാരം വ്രണപ്പെടുത്തുന്നു ; കശ്മീർ ഫയൽസിലെ ആക്ഷേപകരമായ രംഗങ്ങൾ പിൻവലിക്കണമെന്ന് മുഹമ്മദ് സമിയുള്ളാ ഖുറേഷി , ഹർജി തള്ളി കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം മതവികാരം വ്രണപ്പെടുത്തുന്നു ; കശ്മീർ ഫയൽസിലെ ആക്ഷേപകരമായ രംഗങ്ങൾ പിൻവലിക്കണമെന്ന് മുഹമ്മദ് സമിയുള്ളാ ഖുറേഷി , ഹർജി തള്ളി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 05:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെയുള്ള റിട്ട് ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ നിർമ്മാതാക്കൾ സിനിമയിൽ ചില ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ആരോപിച്ചാണ് മുഹമ്മദ് സമി ഉള്ളാ ഖുറേഷി റിട്ട് ഹർജി നൽകിയിരുന്നത് . 1990-ൽ കശ്മീരിൽ ഇസ്ലാമിക ഭീകരർ നടത്തിയ കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെയും തുടർന്നുള്ള അവരുടെ പലായനത്തെയും ആസ്പദമാക്കിയുള്ള സിനിമയാണ് കശ്മീർ ഫയൽസ്. 2022 മാർച്ച് 11 നാണ് ചിത്രം റിലീസ് ചെയ്തത്.

കശ്മീരി പണ്ഡിറ്റുകളെ മുസ്ലീങ്ങൾ കൂട്ടക്കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കശ്മീർ കലാപകാലത്ത് ചില കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ലോകമെമ്പാടുമുള്ള നിരവധി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ഹർജിയിൽ അവകാശപ്പെട്ടു. ചിത്രത്തിലെ ഈ ആക്ഷേപകരമായ രംഗങ്ങൾ നിർമ്മിച്ചതും, റിലീസ് ചെയ്തതും, സംപ്രേഷണം ചെയ്തതും നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് പ്രഖ്യാപിക്കാൻ മാൻഡാമസ് റിട്ട് പുറപ്പെടുവിക്കണമെന്നും മുഹമ്മദ് സമി ഉള്ളാ ഖുറേഷി കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

ജസ്റ്റിസ് പി.മാധവി ദേവിയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബദൽ മാർഗം തേടുന്നതിനായി റിട്ട് ഹർജി പിൻവലിക്കാൻ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ നിന്ന് അനുമതി തേടിയിരുന്നു . എന്നാൽ , ബദൽ പ്രതിവിധി പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കശ്മീർ ഫയൽസിന്റെ നിർമ്മാതാക്കൾക്കെതിരെ ഹർജി സമർപ്പിക്കുന്നത് ഇതാദ്യമല്ല. ദ കശ്മീർ ഫയൽസ് ചിത്രത്തിന്റെ റിലീസ് തടയാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള ഹുസൈൻ സെയ്ദ് എന്നയാൾ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.

 

 

Tags: kashmir files
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies