കാബൂൾ: അഫ്ഗാനിസ്താനിൽ ഡ്രസ് കോഡ് പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് താലിബാൻ. ജീവനക്കാർ താടി വളർത്തിയിട്ടുണ്ടെന്നും ഡ്രസ് കോഡ് പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താൻ സർക്കാർ ഓഫീസുകളുടെ പ്രവേശന കവാടത്തിൽ താലിബാൻ പട്രോളിംഗ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സർക്കാർ ജീവനക്കാർ താടി വടിക്കരുത്, നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ, തൊപ്പി, തലപ്പാവ് എന്നിവയും ധരിച്ചിരിക്കണം. ഈ നിർദേശങ്ങൾ പാലിക്കാത്തവർക്ക് ഓഫീസുകളിൽ പ്രവേശിക്കാൻ കഴിയില്ലെന്നും താലിബാൻ സർക്കാർ വ്യക്തമാക്കി. ഡ്രസ് കോഡുകൾ പാലിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞയാഴ്ച പുരുഷന്മാർ കൂടെയില്ലാതെ വിമാനത്തിൽ സഞ്ചരിക്കുന്ന വനിതകളെ താലിബാൻ വിലക്കിയിരുന്നു. പാർക്കിൽ പ്രവേശിക്കുന്നതിനും വിലക്കുകളുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം സ്ത്രീകൾക്കും നാല് ദിവസം പുരുഷന്മാർക്കും പ്രവേശിക്കാമെന്നാണ് താലിബാൻ നിഷ്‌കർഷിക്കുന്നത്. ദമ്പതികൾക്കും പ്രണയിതാക്കൾക്കും കുടുംബാംഗങ്ങൾക്കും പാർക്കിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ചുരുക്കം.
Comments