പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളുടെ ക്രൂരമര്‍ദ്ദനം. കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ.മനോജിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.
സംഭവസമയം ഓഫീസില്‍ ഉണ്ടായിരുന്ന മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും സുരക്ഷയ്‌ക്കായി എത്തിയ പോലീസുകാരനും ആക്രമണത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട്. എല്ലാവരേയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കരം അടയ്‌ക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ഓഫീസില്‍ എത്തിയതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ബിജു പി. നായര്‍, ലോക്കല്‍ കമ്മിറ്റി അംഗം ജെയ്‌സണ്‍ ബേബി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments