ചെന്നൈ: ഓസ്‌ട്രേലിയയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ഗ്ലെൻ മാക്‌സ്‌വെല്ലിന് പരമ്പരാഗത തമിഴ് ശൈലിയിൽ വിവാഹം. വിനി രാമനാണ് വധു. ഇരുവരുടേയും താലികെട്ടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിൽ വച്ചും മാക്‌സ്‌വെൽ വിനിയുടെ കഴുത്തിൽ താലി കെട്ടിയിരുന്നു.
ജനിച്ചതും വളർന്നതും ഓസ്‌ട്രേലിയയിലാണെങ്കിലും ഇന്ത്യൻ വംശജയാണ് വിനി. വിനിയുടെ മാതാപിതാക്കൾ തമിഴ് വംശജരാണ്. രണ്ട് കുടുംബങ്ങളുടേയും താത്പര്യം കണക്കിലെടുത്താണ് രണ്ട് തവണ വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചത്. ഓസ്‌ട്രേലിയൻ രീതിയിലായിരുന്നു ആദ്യ വിവാഹം. ഇതിന്റെ ചിത്രങ്ങളും ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
Vanakam da Mapla @Gmaxi_32 😁💛#WhistlePodu | #IPL2022 pic.twitter.com/wRVdrUrGv6
— CSK Fans Army™ 🦁 (@CSKFansArmy) March 28, 2022
തമിഴ് രീതിയിൽ അച്ചടിച്ച ഇരുുവരുടേയും കല്ല്യാണക്കുറിക്കും വലിയ പ്രചാരം ലഭിച്ചിരുന്നു. വിവാഹത്തെ തുടർന്ന് പാകിസ്താനിലെ ഏകദിന- ട്വന്റി20 പര്യടനത്തിനുള്ള ഓസീസ് ടീമുകളിലും മാക്‌സ്വെല്ലിനെ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മാക്‌സ്വെൽ റോയൽ ചാലഞ്ചേഴ്‌സ് ടീമിനൊപ്പം ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്. 11 കോടി രൂപയ്‌ക്കാണ് മെഗാ താര ലേലത്തിനു മുന്നോടിയായി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ അധികൃതർ മാക്‌സ്വെല്ലിനെ നിലനിർത്തിയത്.
















Comments