ലക്‌നൗ : നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം ആഘോഷിച്ചെന്ന കാരണത്താൽ യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ കൂടുതൽ ഇസ്ലാമിക തീവ്രവാദികൾ അറസ്റ്റിൽ. കേസിൽ രണ്ട് പേരെ കൂടിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
പ്രദേശവാസികളായ അസിമുല്ല, സൽമ എന്നിവരാണ് അറസ്റ്റിലായത്. ഒഴിവിൽ പോയ ഇവരെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവ ശേഷം ഒളിവിൽ പോയിരുന്ന ഇവരെ ഊർജ്ജിതമായ തെരച്ചിലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഇവരുടെ സംഘത്തിലെ താഹിദ്, ആരിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തിലധികം പേർ അക്രമി സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബാക്കിയുള്ളവർക്കായി ശക്തമായ അന്വേഷണം തുടരുകയാണ്. ഉടനെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് കർശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശം.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കുഷിനഗർ സ്വദേശിയായ ബാബർ അലി മരിച്ചത്. ഈ മാസം 20 നായിരുന്നു അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചത്. ബിജെപിയുടെ വിജയത്തിൽ അദ്ദേഹം ആഹ്ലാദ പ്രകടനം നടത്തുകയും, മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇസ്ലാമിക തീവ്രവാദികൾ മർദ്ദിച്ചത്.
















Comments