ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വീട്ടിൽ വെച്ചതിന്റെ പേരിൽ ഭീഷണി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പിർ ഗലി സ്വദേശിയായ യൂസഫാണ് ഭീഷണി നേരിട്ടത്. ഇതോടെ യൂസഫ് പോലീസിൽ പരാതി നൽകി.
വാടക വീട്ടിലാണ് യൂസഫ് താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ ഇടപെടലുകളിലും ആശയപ്രകടനങ്ങളിലുമുള്ള താൽപര്യ പ്രകാരം അദ്ദേഹം വീട്ടിൽ മോദിയുടെ ചിത്രം സൂക്ഷിച്ചിരുന്നു. എന്നാൽ യൂസഫ് താമസിക്കുന്ന വീടിന്റെ ഉടമസ്ഥനെത്തി ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് യൂസഫ് പോലീസിൽ പരാതിപ്പെട്ടത്.
യൂസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ ഡിസിപി അറിയിച്ചു. യൂസഫ് താമസിക്കുന്ന വീട്ടിൽ അദ്ദേഹത്തിന് ഇഷ്ടമുള്ള ചിത്രം വെയ്ക്കുന്നത് അനുവദിക്കാതിരുന്നാൽ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വിലയിരുത്തി.
Comments