പ്രണവ് മോഹൻലാലിനെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചുമുള്ള നടൻ മോനജ് കെ. ജയന്റെ വാക്കുകളാണ് ഇപ്പോൾ ശ്ദ്ധനേടുന്നത്. പ്രണവിനൊപ്പവും ദുൽഖറിനൊപ്പവും മനോജ് കെ ജയൻ അഭിനയിച്ചിട്ടുണ്ട്. 21-ാം നൂറ്റാണ്ടിൽ പ്രണവിന്റെ അച്ഛനായിരുന്നു മനോജ് കെ ജെയൻ. റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിൽ ദുൽഖറിന്റെ ചേട്ടനായും മനോജ് കെ ജയൻ എത്തുന്നുണ്ട്.
‘ഇരുപത്തിയെന്നാം നൂറ്റാണ്ടിൽ ഞാൻ പ്രണവിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സല്യൂട്ടിൽ ദുൽഖറിന്റെ ചേട്ടനാണ്, എനിക്ക് പ്രമോഷനായിട്ടുണ്ട്. പ്രണവിനും ദുൽഖറിനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ഈ അഭിമുഖത്തിൽ പ്രണവാണെങ്കിൽ നമുക്ക് ഈ കസേരയൊക്കെ വേണോ, ഈ തെങ്ങിന്റെ ചുവട്ടിൽ ഇരുന്നാൽപ്പോരെയെന്ന് ചോദിക്കും. ലൊക്കേഷനിൽ ഏതെങ്കിലും മൂലയിൽ മതിലും ചാരി ഇരിക്കും. ഷോട്ട് റെഡി എന്ന് പറയുമ്പോൾ പോയി അഭിനയിക്കും.
സിനിമയുടെ പോപുലാരിറ്റി പ്രണവ് മോഹൻലാലിന് ഇഷ്ടമല്ല. പുളളിയുടെ ഏറ്റവും വലിയ ടെൻഷനും അതാണ്. ചിത്രീകരണത്തിനിടെ പ്രണവിനോട് ഇനിയെന്താണ് പരിപാടി എന്ന് ഞാൻ ചോദിച്ചിരുന്നു. ആകെ ടെൻഷനിലാണ് എന്നായിരുന്നു മറുപടി. ഈ സിനിമ ഇറങ്ങും, ഇനിയെന്നെ കൂടുതൽ പേരറിയും. ഒരുപാട് പേർ എന്നെ കാണും, തിരിച്ചറിയും. ലോകം മുഴുവൻ കറങ്ങുകയെന്നാണ് എന്റെ സ്വപ്നം.
ടീ ഷർട്ടൊക്കെ ഏത് ബ്രാൻഡാണ് ഉപയോഗിക്കുന്നതെന്ന് ഞാനൊരിക്കൽ ചോദിച്ചിരുന്നു. അപ്പോൾ പറഞ്ഞത്, ബസിലാണ് ഞാൻ കൂടുതൽ സഞ്ചരിക്കുന്നത്, ഞാൻ ബ്രാൻഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കിഷ്ടമില്ല. റോഡ് സൈഡിൽ ഇങ്ങനെ തൂക്കിയിടില്ലേ, അതിട്ടാൽ ഞാൻ നല്ല കംഫേർട്ടബിളാണ്. മറ്റേതിട്ടാൽ എനിക്ക് ചൊറിയും. മമ്മൂക്കക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കൾ’ മനോജ് കെ. ജയൻ പറഞ്ഞു.
















Comments