റായ്പൂർ : അവിവാഹിതയ്‌ക്ക് വിവാഹത്തിനായുള്ള ചിലവ് മാതാപിതാക്കളിൽ നിന്നും ആവശ്യപ്പെടാമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ദുർഗ് സ്വദേശിനിയായ രാജേശ്വരിയുടെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. നിയമം ഇത് അനുശാസിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
ഭിലാൽ സ്റ്റീൽ പ്ലാന്റിലെ ജീവനക്കാരന്റെ മകൾ ആണ് 32 കാരിയായ യുവതി. വിവാഹ ചെലവിനായി മാതാപിതാക്കൾ മാറ്റിവെച്ച 20 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.2016 ൽ ആദ്യം യുവതി കുടുംബ കോടതിയെ സമീപിച്ചെങ്കിലും ഇത്തരത്തിൽ പണം അനുവദിക്കാൻ നിയമത്തിൽ വകുപ്പില്ലെന്ന് വ്യക്തമാക്കി കുടുംബ കോടതി തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് ഈ മാസം 21 ന് രാജേശ്വരി ഹൈക്കോടതിയിൽ ഹർജി നൽകി. ഉടൻ ജോലിയിൽ നിന്നും വിരമിക്കാൻ പോകുന്ന പിതാവിന് 55 ലക്ഷം രൂപ ലഭിക്കുമെന്നും, വിവാഹ ചെലവ് എന്ന നിലയിൽ ഇതിൽ നിന്നും 20 ലക്ഷം രൂപ തനിക്ക് നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഇത് പരിഗണിച്ച ജസ്റ്റിസുമാരായ ഗൗതം ദതഡുരി , സജ്ഞയ് എസ് അഗർവാൾ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് യുവതിയ്‌ക്ക് അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.
ഹിന്ദു ദത്തെടുക്കൽ പരിപാലന നിയമം 1896 പ്രകാരം വിവാഹം കഴിക്കാത്ത മകൾക്ക് അവളുടെ മാതാപിതാക്കളിൽ നിന്നും വിവാഹത്തിനായി കരുതിയ പണം ആവശ്യപ്പെടാനുള്ള അവകാശം ഉണ്ടെന്നായിരുന്നു കോടതി പറഞ്ഞത്. യുവതിയുടെ ഹർജിയിൽ കുടുംബകോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് കേസ് കുടുംബകോടതിയിലേക്ക് തന്നെ മാറ്റുന്നതായും ഉത്തരവിട്ടു.
















Comments