അഹമ്മദാബാദ് : ഗുജറാത്തിലെ ദേവഭൂമി ദ്വാരക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം സാറ അലിഖാൻ. പുതിയ ചിത്രം ഗ്യാസ് ലൈറ്റിന്റെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്. സഹതാരം വിക്രാന്ത് മാസ്സിയ്‌ക്ക് ഒപ്പമാണ് സാറ ക്ഷേത്ര ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ താരം പങ്കുവെച്ചിട്ടുണ്ട്.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും ക്ഷേത്ര ദർശനം. മുന്നറിയിപ്പില്ലാതെ ഇരുവരും ക്ഷേത്രത്തിൽ എത്തിയത് മറ്റ് ഭക്തരിൽ കൗതുകം ഉണർത്തി. നീല നിറത്തിലുള്ള ഷർട്ടും, ക്രീം നിറത്തിലുള്ള പാന്റ്‌സുമാണ് വിക്രാന്ത് ധരിച്ചിരുന്നത്. വെള്ള നിറത്തിലുള്ള സൽവാർ ധരിച്ചാണ് സാറ എത്തിയത്. ഇരുവരും കാവി ഷാളും ധരിച്ചിരുന്നു.വിവധ പൂജകളിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്. വഴിപാടുകളും കഴിച്ചിരുന്നു.
അടിക്കടി ക്ഷേത്ര ദർശനം നടത്താറുള്ള വ്യക്തിയാണ് സാറ അലി ഖാൻ. ഇതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികളിൽ നിന്നും കടുത്ത വിമർശനവും, ഭീഷണിയും നിരവധി തവണ സാറയ്‌ക്ക് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
Comments