സൂര്യനെ നോക്കി ദഹിപ്പിച്ച് 70 വയസ്സുകാരൻ: കണ്ണിമചിമ്മാതെ സൂര്യനെ നോക്കിയത് ഒരു മണിക്കൂറിലേറെ സമയം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യനെ നോക്കി ദഹിപ്പിച്ച് 70 വയസ്സുകാരൻ: കണ്ണിമചിമ്മാതെ സൂര്യനെ നോക്കിയത് ഒരു മണിക്കൂറിലേറെ സമയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 02:40 pm IST
FacebookTwitterWhatsAppTelegram

‘ഹൊ എന്തൊരു ചൂടാണ്’! കത്തിജ്വലിച്ച് നിൽക്കുന്ന സൂര്യനെ ഏതോ കുറ്റവാളിയെ പോലെയാണ് നമ്മൾ നോക്കുന്നത്. സൂര്യതാപം ഭയന്ന് പുറത്തിറങ്ങാൻ പോലും ആളുകൾ മടിക്കുകയാണ്. പക്ഷെ എഴുപതുകാരനായ മഹേന്ദ്ര സിംഗ് വർമ്മയ്‌ക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. ഒരു മണിക്കൂറിൽ അധികം കണ്ണിമചിമ്മാതെ സൂര്യനെ നോക്കി ഗിന്നസ് റെക്കോഡ് അടിച്ചെടുത്തിരിക്കുകയാണ് കക്ഷി.

ഇങ്ങനെ കത്തിജ്വലിച്ച് നിൽക്കുന്ന സൂര്യനെ നഗ്ന നേത്രങ്ങൾ കൊണ്ട് ഇങ്ങനെ നോക്കി നിൽക്കാനാകുമോ ആർക്കെങ്കിലും?…. എന്ത് പറഞ്ഞാലും ഇത് അത്ര എളുപ്പമുള്ളകാര്യമല്ല. അതിതീവ്രമായ സൂര്യപ്രകാശം ഭാഗിക അന്ധതയ്‌ക്ക് വരെ കാരണമാകാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ഉൾപ്പെടെ പറയുന്നു. മാത്രമല്ല അഞ്ച് മിനിറ്റ് നേരം നോക്കുമ്പോൾ തന്നെ നമ്മുടെ കണ്ണുകൾ വേദനിക്കാൻ തുടങ്ങും. അത്ര തീക്ഷ്ണമാണ് സൂര്യന്റെ കിരണങ്ങൾ.

കണ്ണിന്റെ റെറ്റിനയ്‌ക്കും ലെൻസിനും കടുത്ത സൂര്യകിരണങ്ങൾ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യും. സൂര്യഗ്രഹണം ഉൾപ്പെടെ നഗ്‌നനേത്രങ്ങൾ കൊണ്ട് കാണരുത് എന്ന് മുന്നറിയിപ്പ് നൽകുന്നതും ഇതുകൊണ്ടാണ്. എന്നാൽ ഇതേ സൂര്യനെ കണ്ണിമ ചിമ്മാതെ നോക്കി നോക്കിയാണ് മഹേന്ദ്ര സിംഗ് വർമ്മ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു 70കാരനായ മഹേന്ദ്ര സിംഗ് ഒരു മണിക്കൂറിലധികമാണ് കത്തുന്ന സൂര്യനെ നോക്കി നിന്നത്.

ഇത് പെട്ടന്നുണ്ടായ സിദ്ധിയൊന്നും അല്ല, കഴിഞ്ഞ 25 വർഷത്തോളമായി മഹേന്ദ്രസിംഗ് സൂര്യനെ നോക്കി പരിശീലിക്കുന്നുണ്ട്. ഏകദേശം ഒരു മണിക്കൂറിൽ അധികം നേരം ഇമവെട്ടാതെ സൂര്യനെ നോക്കിനിൽക്കാൻ അദ്ദേഹത്തിന് സാധിക്കും. ഗിന്നസ് റെക്കോർഡിൽ ഇടം നേടുന്നതിനായി ഡോക്ടർമാരുടെയും ഇന്ത്യയുടെ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഒരു മണിക്കൂറോളം സൺഗ്ലാസുകളില്ലാതെ അദ്ദേഹം സൂര്യനെ നേരിട്ട് നോക്കിയിരുന്നു.

ഒരു മണിക്കൂർ 26 മിനിറ്റ് നഗ്ന നേത്രങ്ങൾ കൊണ്ട് മഹേന്ദ്രസിംഗ് സൂര്യനെ നോക്കിയത്. 39 ഡിഗ്രി ചൂടിലായിരുന്നു ഇത്. ത്രടക എന്ന് വിളിക്കുന്ന പരിശീലന മുറയിലൂടെയാണ് താൻ ഈ കഴിവ് സ്വന്തമാക്കിയതെന്ന് സിംഗ് പറഞ്ഞു. കറുത്ത് കുത്ത് പോലെയുള്ള ഒരൊറ്റ ബിന്ദുവിൽ ഏറെ നേരം നോക്കിയിരിക്കുന്ന ധ്യാനരീതി ഉൾപ്പെടുന്നതാണ് ത്രടക. കടുത്ത പരിശീലന മുറയാണ് ഈ പ്രകടനത്തിനായി വേണ്ടി വരുന്നതെന്ന് സിംഗ് പറയുന്നു.

ഇതിൽ ഏറ്റവും അത്ഭുതകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഇത്രയും കാലമായിട്ടും വർമയുടെ കാഴ്ചശക്തിക്കും, കണ്ണിന്റെ ആരോഗ്യത്തിനും ഒരു തകരാറും സംഭവിച്ചിട്ടില്ല എന്നതാണ്. സൂര്യനെ 10 മിനിറ്റ് നേരം കണ്ണിമചിമ്മാതെ നോക്കിയ മറ്റൊരു ഇന്ത്യക്കാരന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. സിംഗിന്റെ കണ്ണിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും, ഇത് അനുകരിക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.

Tags: sunguinness record
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies