കവച് ഡൽഹി-മുംബൈ, ഡൽഹി-ഹൗറ ഇടനാഴികളിലും നടപ്പിലാക്കും; കേന്ദ്ര റെയിൽവേ മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കവച് ഡൽഹി-മുംബൈ, ഡൽഹി-ഹൗറ ഇടനാഴികളിലും നടപ്പിലാക്കും; കേന്ദ്ര റെയിൽവേ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 04:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക തദ്ദേശീയ സാങ്കേതിക വിദ്യയായ ‘കവച്’ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ ഇടനാഴികളിലായി നടപ്പിലാക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. രാജ്യസഭയിൽ ബിജെപി എംപി ബ്രിജ് ലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. കവച് സാങ്കേതിക വിദ്യ എപ്പോൾ നടപ്പിലാക്കും എന്ന ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവിന്റെ ഉത്തരം.

‘ദക്ഷിണ-സെൻട്രൽ റെയിൽവേ, 2022 ഫെബ്രുവരി 28 വരെ, 1,098 റൂട്ട് കിലോമീറ്ററിലാണ് ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയത്. കൂടാതെ കവച് 3,009 റൂട്ട് കിലോമീറ്ററിലേയ്‌ക്ക് കൂടി നടപ്പാക്കാൻ പദ്ധതിയുണ്ട്. ഡൽഹി-മുംബൈ, ഡൽഹി-ഹൗറ ഇടനാഴികളിൽ വൈകാതെ കവച് നടപ്പിലാക്കും’ അശ്വിനി വൈഷ്ണവ് മറുപടി നൽകി.

കവചിന്റെ വിവിധ സവിശേഷതകളെ കുറിച്ചും മന്ത്രി രാജ്യസഭയിൽ പരാമർശിച്ചു. അമിത വേഗത തടയൽ, സെക്ഷൻ സ്പീഡ്, ട്രെയ്ൻ സ്പീഡ്, പെർമനന്റ് സ്പീഡ് എന്നിവയുടെ നിയന്ത്രണം. ലൂപ്പ് ലൈൻ സ്പീഡ് നിയന്ത്രണം. രണ്ട് ട്രെയിനുകളിൽ ഇത് ഉപയോഗിക്കുമ്പോൾ, ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം പ്രവർത്തനം ആരംഭിക്കും. ഇത് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയും. റേഡിയോ കമ്മ്യൂണിക്കേഷൻ, മൈക്രോപ്രൊസസ്സർ, ഗ്ലോബ് പൊസിഷനിംഗ് സിസ്റ്റം ടെക്‌നോളജി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആന്റി-കൊളിഷൻ ഉപകരണ ശൃംഖലയാണ് കവച് എന്നും മന്ത്രി വിശദീകരിച്ചു.

സൗത്ത് സെൻട്രൽ റെയിൽവേയുടെ ലിംഗംപൈലി-വാഡി, വികാരാബാദ്-ബീദർ എന്നിവിടങ്ങളിൽ 2017 ഒക്ടോബറിൽ കവചിന്റെ സമ്പൂർണ ബ്ലോക്ക് സെക്ഷൻ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കൂടാതെ, നോർത്ത് സെൻട്രൽ റെയിൽവേയുടെ മഥുര-ആഗ്ര സെക്ഷനിൽ 2018 ഒക്ടോബറിൽ കവചിന്റെ 160 കിലോമീറ്റർ വേഗത്തിലുള്ള പരീക്ഷണം ആരംഭിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Tags: rajyasabhaindian railwayskavachAshwini Vaishnaw
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies