ഈ സ്‌കൂട്ടർ മുന്നോട്ടല്ല, പിന്നോട്ട് മാത്രം; അതും 90 കി.മീ വേഗതയിൽ; റിവേഴ്സിൽ മാത്രം ഓടിയ ഒല സ്‌കൂട്ടർ കണ്ട് അന്തംവിട്ട് ആളുകൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ സ്‌കൂട്ടർ മുന്നോട്ടല്ല, പിന്നോട്ട് മാത്രം; അതും 90 കി.മീ വേഗതയിൽ; റിവേഴ്സിൽ മാത്രം ഓടിയ ഒല സ്‌കൂട്ടർ കണ്ട് അന്തംവിട്ട് ആളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 09:35 pm IST
Facebook
Twitter
WhatsAppTelegram

വിൽപ്പന ആരംഭിച്ച് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ പരാതികളുടെ പെരുമഴക്കാലമായിരുന്നു ഒല ഇലക്ട്രിക് സ്‌കൂട്ടറിന്. ഇവയിൽ ചിലത് നിർമ്മാതാക്കളെ മനപൂർവ്വം താഴ്‌ത്തിക്കെട്ടുക എന്ന ഉദ്ദേശ്യത്തോടുകൂടിയതായിരുന്നുവെങ്കിൽ, മറ്റ് ചിലത് യഥാർത്ഥ പരാതികളായിരുന്നു. കഴിഞ്ഞ ദിവസം ഒല ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചിരുന്നു. നിർമ്മാണത്തിലെ അപാകതയെന്നാണ് ഒരു വിഭാഗം ഇതിനെ നോക്കി കണ്ടത്. ഇക്കാര്യത്തിൽ നിർമ്മാതാക്കൾ ഒരു വിശദീകരണം നൽകുന്നതിന് മുൻപ് തന്നെ അടുത്ത പരാതി ഒലയ്‌ക്ക് ലഭിച്ചിരിക്കുകയാണ്. ഇത്തവണ ആക്‌സിലറേറ്റർ കൊടുക്കുമ്പോൾ സ്‌കൂട്ടർ മുന്നോട്ട് പോകുന്നതിന് പകരം, പിന്നോട്ട് പോകുന്നുവെന്നാണ് ഉപഭോക്താവിന്റെ പരാതി.

സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് സ്‌കൂട്ടറിന്റെ ഈ അപാകത പുറത്തായത്. വീഡിയോയുടെ ഉറവിടം വ്യക്തമല്ലെങ്കിലും, ഇതിനോടകം ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഒല എസ്1 പ്രോ സ്‌കൂട്ടർ നിലത്ത് കിടത്തിയിരിക്കുന്നതും, മുന്നോട്ട് ആക്‌സിലറേറ്റർ നൽകുമ്പോൾ, സ്‌കൂട്ടറിന്റെ വീൽ പിന്നോട്ട് കറങ്ങുന്നതും വീഡിയോയിൽ കാണാം. വീൽ പിന്നോട്ട് പോകുന്നതിനൊപ്പം സ്‌കൂട്ടറിന്റെ ഇൻഡിക്കേറ്ററുകളും മിന്നുണ്ട്.

ഇതാദ്യമായല്ല ഒല സ്‌കൂട്ടർ പിന്നോട്ട് പോകുന്നു എന്ന തരത്തിൽ പരാതി ഉയരുന്നത്. ഇതിന് മുൻപും ഇത്തരത്തിലുള്ള പരാതി സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയർന്നിരുന്നു. അന്നും ഒല എസ്1 പ്രോ സ്‌കൂട്ടറിനായിരുന്നു ഈ പ്രശ്‌നം. സ്‌കൂട്ടറിന്റെ സ്പീഡ് കൂട്ടാൻ ശ്രമിച്ചപ്പോഴാണ് വാഹനം പിന്നോട്ട് പോയതെന്നാണ് അന്ന് ലഭിച്ച പരാതി.

ഒല എസ്1 പ്രോ സ്‌കൂട്ടറിന് റിവേഴ്‌സ് മോഡ് ഉണ്ടെങ്കിലും, ഇത്തരത്തിൽ മുന്നോട്ട് ആക്‌സിലറേറ്റ് ചെയ്യുമ്പോൾ പിന്നോട്ട് പോകുന്നത് യഥാർത്ഥത്തിൽ സോഫ്റ്റ് വെയറിന്റെ പിശകാണെന്നാണ് വിലയിരുത്തൽ. സ്‌കൂട്ടറിന് റിവേഴ്‌സ് മോഡ് ഉള്ളത് ഒരു ഉപകാരമാണെങ്കിലും, മുന്നോട്ട് പോകേണ്ട സമയത്ത് പിന്നോട്ട് പോകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.

ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സോഫ്റ്റ് വെയറുകളാണ്. അതിനാൽ തന്നെ ഇവയിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും, സ്‌കൂട്ടറിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം. നിലവിൽ 1.29 ലക്ഷം രൂപയാണ് ഒല എസ്1 പ്രോയുടെ വില.

Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies