കണ്ണൂർ : രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് 6 ന് കണ്ണൂരിലെ പോലീസ് മൈതാനിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ‘എന്റെ കേരളം’ മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ മറ്റ് മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും.
മേയ് 20 നാണ് രണ്ടാം പിണറായി സർക്കാർ വാർഷിക ദിനം ആഘോഷിക്കുന്നത്. അന്ന് വരെ നീളുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ മാസം 14 വരെയാണ് മെഗാ എക്‌സിബിഷൻ നടക്കുക.
എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ എന്ന പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മേയ് 20ന് തിരുവനന്തപുരത്ത് ആയിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം നടക്കുക.
ചടങ്ങിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻ കുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എംവി ഗോവിന്ദൻ, എന്നിവരും എംപിമാരായ കെ മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, കെ കെ ശൈലജ, ഉൾപ്പെടെയുളളവരും പങ്കെടുക്കും.
















Comments