ആർആർആർ വിജയത്തിന് പിന്നാലെ ശബരിമല ക്ഷേത്ര ദർശനത്തിനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ. ക്ഷേത്ര ദർശന സൂചന നൽകിക്കൊണ്ടുള്ള മുംബൈ നഗരത്തിൽ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. നഗ്നപാദനായി കറുത്ത വസ്ത്രമണിഞ്ഞ് ക്ഷേത്ര ദർശനത്തിനുള്ള ദീക്ഷ സ്വീകരിച്ച ശേഷമുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വിഷുവിന് താരം ശബരിമലയിൽ എത്തും.
41 ദിവസത്തെ അയ്യപ്പദീക്ഷയുടെ മതപരമായ ആചാരം ആരംഭിച്ചപ്പോൾ മുതലാണ് താരത്തെ നഗ്നപാദനായി കാണപ്പെട്ടത്. ശബരിമല ക്ഷേത്രദർശനത്തിന് മുൻപ് അയ്യപ്പഭക്തർ ഇത്തരത്തിൽ ദീക്ഷയെടുക്കാറുണ്ട്. ഈ 41 ദിവസത്തെ കാലയളവിൽ ഭക്തർ കറുത്ത വസ്ത്രം ധരിച്ച് നഗ്നപാദരായാണ് നടക്കാറുള്ളത്. 41 ദിവസവും വ്രതം അനുഷ്ടിക്കാറുമുണ്ട്.
താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഫാൻ ഗ്രൂപ്പുകളിലെല്ലാം ചിത്രം ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് ശബരിമല ദർശനം നടത്തുന്ന താരത്തെ പ്രശംസിച്ച് എത്തിയത്. ഇതാദ്യമായല്ല രാം ചരണിനെ ഇത്തരത്തിൽ സ്പോട്ട് ചെയ്യുന്നത്. നേരത്തെ പിതാവ് ചിരഞ്ജീവിയ്ക്കൊപ്പം ശബരിമല സന്ദർശനം നടത്തിയിരുന്നു. ഫെബ്രുവരിയിലായിരുന്നു ഇത്.
Comments