നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പരസ്യപ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. രാത്രി രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങൾ ‘ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്’ എന്ന് കടയ്‌ക്ക് പുറത്ത് ബോർഡ് വെയ്‌ക്കണമെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. ഒമർ ലുലുവിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
‘ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം, കോഴിക്കോടൻ ഉന്നക്കായ, നോമ്പ് ആണ് കാരണം എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാൻ ഇല്ല. നോമ്പിന് രാത്രി 7മണി വരേ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങളെ നിങ്ങളുടെ കടയ്‌ക്ക് പുറത്ത് ഒരു ബോർഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന്’ എന്നതാണ് ഒമർ ലുലു പങ്കുവെച്ച ആദ്യ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് വിവാദമായതോടെ നിരവധി പേർ കമന്റ് ചെയ്തും എത്തി. ചില കമന്റിന് ഒമർ ലുലു മറുപടി നൽകുകയും ചിലതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിലോ യുഎഇയിലോ വെച്ച് ഇങ്ങനെ പോസ്റ്റ് ചെയ്യുവോ എന്ന് ചോദിക്കുന്നവരോട്, താൻ ജനിച്ച നാട് ഇതാണ്, ഇവിടെ ആ നാട്ടിലെ രീതികൾ വേണ്ടെന്നേ പറഞ്ഞുള്ളൂ എന്നും ഒമർ ലുലു പറയുന്നു.
മരുഭൂമിയിൽ നിന്നാണ് ഇസ്ലാം എന്ന മത വിശ്വാസം വരുന്നതെന്നും ഒമർ ലുലുപറഞ്ഞു. അവിടെയുള്ള മനുഷ്യർ അതായത് അറബികൾ, അറബികളുടെ ആരോഗ്യവും ബുദ്ധിയും നമ്മുടെ മലയാളികളുടെ ആരോഗ്യവും ബുദ്ധിയും ഒരേ പോലെ ആണോയെന്നും സംവിധായകൻ ചോദിച്ചു. കേരളത്തിൽ ഒട്ടകം എന്ന മൃഗം ഉണ്ടോ, ഇല്ല അറേബ്യയിൽ ആണ് ഒട്ടകങ്ങൾ കൂടുതൽ. ഒട്ടകത്തിന്റെ പ്രത്യേകതകളെ കുറിച്ച് പഠിച്ചാൽ ഇവയൊക്കെ മനസിലാകുമെന്നും ഒമർ ലുലു ഫേസ്ബുക്ക് കമന്റിൽ കുറിച്ചു.
ഹോട്ടൽ നടത്തുന്നത് മുസ്ലീങ്ങൾക്ക് വേണ്ടിയല്ലല്ലോ എല്ലാവർക്കും വേണ്ടിയാണെന്ന ഒരാളുടെ കമന്റും ഒമർ ലുലു പങ്കുവെച്ചിട്ടുണ്ട്. നോമ്പ് കഴിഞ്ഞ് കട തുറക്കുമ്പോൾ മുസ്ലീംസ് മാത്രം കഴിക്കുന്ന കടയെന്ന് എഴുതി വെയ്‌ക്കണം. വരുമാനം കിട്ടാൻ എല്ലാവരും വേണം. നോമ്പ് വരുമ്പോൾ കടയുടമയുടെ സൗകര്യം നോക്കുന്നത് അനുവദിക്കാനാകില്ലെന്ന് കുറിച്ച ഒരാളുടെ കമന്റാണ് ഒമർ ലുലു പങ്കുവെച്ചത്. ഇത്രയെ താനും പറഞ്ഞോളൂ എന്നും ഒമർ ലുലു അഭിപ്രായം പങ്കുവെച്ച് കുറിച്ചു.
പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോൾ താൻ വർഗ്ഗീയവാദിയായെന്നും ഒമർ ലുലു പറയുന്നു. ‘ഞാൻ നോമ്പ് എടുക്കരുത് എന്ന് നിങ്ങളോട് പറഞ്ഞോ, നോമ്പ് എടുത്താലും ഹോട്ടൽ അടച്ചിടരുത് എന്നേ പറഞ്ഞുള്ളു?? നോമ്പ് എടുത്തു ഹോട്ടൽതുറന്ന് ചിരിച്ച് കൊണ്ട് എല്ലാവർക്കും ഭക്ഷണം കൊടുത്ത് ശീലിക്കൂ’ എന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
Comments