പത്തനംതിട്ട; റാന്നിയിൽ അമ്മയേയും ഒന്നരവയസുള്ള മകളയും വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഐത്തല സ്വദേശിനി റിൻസ(22) മകൾ ഒന്നരവയസുള്ള ഹാന അന്ന എന്നിവരാണ് മരിച്ചത്.
വീട്ടിൽ അമ്മയും മകളും മാത്രമായിരുന്നു താമസം എന്നാണ് വിവരം. ഭർത്താവ് സജി വിദേശത്താണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരേയും വീടിനു പുറത്തു കാണാതിരുന്നതിനെ തുടർന്ന് സജിയുടെ സഹോദരന്റെ മകൾ അന്വേഷിച്ചെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. കുഞ്ഞിന്റെ മൃതദേഹം ഊണുമുറിയിലും യുവതിയുടേത് തിണ്ണയിലുമാണ് കാണപ്പെട്ടത്.പോലീസ് അന്വേഷണം ആരംഭിച്ചു.
Comments