നോമ്പുകാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ പരസ്യപ്രതികരണം നടത്തിയ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമായി ഇസ്ലാമിക മതമൗലികവാദികള്‍. രാത്രി രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങള്‍ ‘ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്’ എന്ന് കടയ്‌ക്ക് പുറത്ത് ബോര്‍ഡ് വെയ്‌ക്കണമെന്ന് ഒമര്‍ ലുലു ഇന്നലെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. ഇന്നലെ ഇട്ട പോസ്റ്റ് കാരണം 3000 ഫോളോവേഴ്‌സ് കുറഞ്ഞുവെന്നാണ് ഒമര്‍ ലുലു പറയുന്നത്. തനിക്ക് നേരെ ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളും ഇയാള്‍ പങ്കു വയ്‌ക്കുന്നുണ്ട്.
തെറ്റ് തന്റെ ഭാഗത്താണെന്നും സ്വന്തം ഉമ്മ വരെ തന്നെ തള്ളിപ്പറഞ്ഞുവെന്നും ഒമര്‍ പറയുന്നു. ‘ തെറ്റ് എന്റെ ഭാഗത്താണ് സിനിമാ തീയേറ്റര്‍ തുറക്കാത്തതും ഹോട്ടല്‍ തുറക്കാത്തതും ഒരേപോലെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.ഞാന്‍ ഇന്നലെ എനിക്ക് നിഷ്‌കളങ്കമായി മനസ്സില്‍ തോന്നിയ ഒരു കാര്യം പറഞ്ഞൂ എന്റെ ഉമ്മ വരേ ഇന്നലെ എന്നെ തള്ളി പറഞ്ഞു അതോടെ ഞാന്‍ ഒന്ന് ഒറപ്പിച്ചു എന്റെ ഉമ്മയെ എനിക്ക് വേണം മതമില്ലാത്ത എന്നെ ഉമ്മച്ചിക്ക് പോലും വേണ്ട ഇനി മുതല്‍ ഇസ്ലാം മതം ഒന്ന് പഠിക്കാന്‍ തീരുമാനിച്ചു. ഹാപ്പി വെഡ്ഡിങ് എന്ന എന്റെ ആദ്യ സിനിമ തന്നെ നോമ്പ് കാരണം മറ്റ് റിലീസുകള്‍ വരാത്ത കാരണം രക്ഷപ്പെട്ട സിനിമയാണ് ആ ഞാന്‍ അത് ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്നു.ഇപ്പോ തന്നെ എന്റെ FB,Insta followers കുറഞ്ഞു മൊത്തം എനിക്ക് നഷ്ടം മാത്രം എനിക്ക്……പാവം ഞാന്‍………?? അതേ രക്ഷപ്പെടണമെങ്കില്‍ നായകനെ നീട്ടി വിളിച്ചോളിന്‍ പടച്ചോനെ കാത്തോളി എന്ന്….. അവന്‍ വരും വന്നിരിക്കും…… He is a Monster??……. അവനെ വിളിച്ചാ വിളിപ്പുറത്താ Result….. Just check it………..പടച്ചവന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ’ എന്നാണ് ഒരു കുറിപ്പില്‍ പറയുന്നത്.
‘ ഇനി മുതല്‍ ഞാന്‍ വര്‍ഗ്ഗീയവാദിയാണ്. എഫ്ബിയില്‍ മാത്രമല്ല, ഇന്‍സ്റ്റയിലും എന്റെ ഫോളോവേഴ്‌സ് കുറഞ്ഞു. ഇസ്ലാം ആണ് വിജയം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നോമ്പ് എടുക്കുക തന്നെ, ഞാന്‍ പോയി അത്താഴം കഴിച്ചിട്ട് വരാം ഫ്രണ്ട്‌സ്, അസലാമു അലൈക്കും” എന്ന് മറ്റൊരു കുറിപ്പില്‍ പറയുന്നു. തനിക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുവെന്നും ഒമര്‍ ലുലു പറയുന്നുണ്ട്. ഇയാള്‍ പങ്കുവയ്‌ക്കുന്ന ഓരോ പോസ്റ്റിന് താഴേയും ഒമര്‍ ലുലുവിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
Comments