കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, പിറവന്തൂർ, പട്ടാഴി, കൊട്ടാരക്കര, നിലമേൽ മേഖലകളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 11.36നാണ് സംഭവം.
പ്രദേശത്ത് വലിയ ശബ്ദം കേട്ടതായും 20, 40 സെക്കൻഡ് വരെ പ്രകമ്പനമുണ്ടായെന്നുമാണ് നാട്ടുകാർ നൽകുന്ന വിവരം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകിട്ട് ജില്ലയുടെ വിവിധയിടങ്ങളിൽ മഴ പെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.
Comments