ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അവന്തിപോറയിലെ ത്രാൽ ഏരിയയിൽ ബുധനാഴ്ച പുലർച്ചെയാണ് ഏറ്റമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച ലാൽചൗക്കിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ശ്രീനഗറിലെ മായിസുമയിലുണ്ടായ ഭീകരാക്രമണത്തിലാണ് സൈനികൻ കൊല്ലപ്പെട്ടത്. സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. മറ്റ് രണ്ട് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പുൽവാമയിലും പ്രദേശവാസികൾക്ക് നേരെ ഭീകരരുടെ വെടിവെപ്പുണ്ടായി. ആക്രമണത്തിൽ രണ്ട് സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളിൽ ഒരാൾ ഭീകരാക്രമണത്തിന് ഇരയായിതിനെ തുടർന്ന് ഷോപ്പിയാനിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. പ്രദേശത്തെ ചോട്ടിഗാം ഗ്രാമത്തിൽ അവശേഷിക്കുന്ന രണ്ട് കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളുടെ സുരക്ഷയ്‌ക്കായാണ് പോലീസിനെ വിന്യസിച്ചത്.
Comments