ലോകത്തിലെ ഏറ്റവും സമ്പന്നൻ ഇലോൺ മസ്‌ക് തന്നെ; ഇന്ത്യയിലാദ്യം മുകേഷ് അംബാനി; തൊട്ടുപിന്നാലെ അദാനി; ഫോർബ്‌സ് പട്ടിക പുറത്ത്

Published by
Janam Web Desk

ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് പേരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും. ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് മുകേഷ് അംബാനി പത്താമതായി ഇടം പിടിച്ചത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 11-ാം സ്ഥാനവും നേടി. ഫോർബ്‌സിന്റെ വാർഷിക റിപ്പോർട്ടിലാണ് ശതകോടീശ്വരന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ആമസോൺ സ്ഥാപകൻ ജെസ് ബേസോസിനെ പിന്തള്ളി സ്പേസ് എക്സ്, ടെസ്ല മേധാവി ഇലോൺ മസ്‌ക് ഈ വർഷം ഒന്നാം സ്ഥാനത്തെത്തി. ഫോർബ്‌സ് പുറത്തിറക്കുന്ന 36-ാമത് വാർഷിക റിപ്പോർട്ടിത്. ഇത്തവണ മുൻ വർഷത്തേക്കാൾ 87 പേർ കുറവാണ്. ആകെ 2,668 ശതകോടീശ്വരന്മാരാണ് പട്ടികയിൽ ഇടംപിടിച്ചത്.

അന്താരാഷ്‌ട്ര വിപണികളെയും അതിസമ്പന്നരുടെ വരുമാനത്തെയും യുക്രെയ്ൻ-റഷ്യ യുദ്ധവും കൊറോണയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും ഒരു വർഷം മുമ്പുള്ളതിനേക്കാൾ സമ്പന്നരാണ് 1,000 ശതകോടീശ്വരന്മാരെന്ന് ഫോർബ്‌സ് വ്യക്തമാക്കുന്നു.

പട്ടികയിൽ 236 പേർ പട്ടികയിൽ പുതുമുഖങ്ങളാണ്. ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാർ (735) അമേരിക്കയിൽ നിന്നുള്ളവരാണെന്നും ഇവരുടെ ആകെ സമ്പത്ത് 4.7 ട്രില്യൺ ഡോളറാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതേസമയം കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ റഷ്യയിലും ചൈനയിലും ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുടിൻ നടത്തിയ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ 34 ശതകോടീശ്വരന്മാരും ടെക് കമ്പനികൾക്കെതിരെ സർക്കാർ നടത്തിയ അടിച്ചമർത്തൽ മൂലം ചൈനയിലെ 87 ശതകോടീശ്വരന്മാരും കുറഞ്ഞതായി ഫോർബ്സ് പറയുന്നു.

Share
Leave a Comment