ഇന്ത്യയിലെ അവസാനത്തെ ഗ്രാമം ... അറിയാം മാനയെ പറ്റി ......
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ അവസാനത്തെ ഗ്രാമം … അറിയാം മാനയെ പറ്റി ……

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 12:02 pm IST
Facebook
Twitter
WhatsAppTelegram

യാത്ര ചെയ്യാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ഇത്തവണ നമ്മുടെ യാത്ര ഇന്ത്യയിലെ അവസാന ഗ്രാമത്തിലേക്ക് ആയാലോ. അതേതാ അങ്ങനെ ഒരു ഗ്രാമം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അല്ലേ. അതാണ് ഉത്തരാഖണ്ഡിലെ മാനാ ഗ്രാമം. ഭാരത്തിലെ അവസാന ഗ്രാമം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന മാനാ സന്ദർശകരെ മാടി വിളിക്കുകയാണ്. സൗന്ദര്യവും അത്ഭുതവും ഒരു പോലെ സമ്മേളിക്കുന്ന മാനാ ഗ്രാമത്തെ നമ്മുക്ക് ഒന്ന് അടുത്തറിയാം.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് മാനാ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3200 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം. ഇന്ത്യയുടെ അവസാന ഗ്രാമം എന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കപ്പെട്ട ഗ്രാമമാണ് മാനാ. ഇന്തോ-ചൈന അതിർത്തിയിൽ നിന്ന് 24 കിലോമീറ്റർ യാത്ര ചെയ്താൽ മാനാ ഗ്രാമത്തിലെത്താം. റിഷികേശിൽ നിന്നും ഹരിദ്വാറിൽ നിന്നും ഉത്തരാഖണ്ഡിലെ മാനാ ഗ്രാമത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.

കാപ്പിപ്പൊടികളും മറ്റുമൊക്കെ വിൽക്കപ്പെടുന്ന കടകൾ ധാരാളം കാണാൻ കഴിയുന്ന ഒരു ഗ്രാമം കൂടിയാണിത്. ഇവിടത്തെ ഗ്രാമീണരുടെ പ്രധാന ജീവിതമാർഗവും ഇതൊക്കെ തന്നെയാണ്. അവസാനത്തെ ഗ്രാമം എന്ന പദവി ഈ ഗ്രാമീണരുടെ മാർക്കറ്റിംഗ് മുദ്രാവാക്യം കൂടിയാണ്.

ഇവിടത്തെ കടകളുടെ പേരുകൾ ശ്രദ്ധിച്ചാൽ മനസിലാകും. ഇന്ത്യയിലെ അവസാനത്തെ ചായക്കട, അവസാനത്തെ കോഫി കോർണർ എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്. ഇവിടെ വിൽക്കപ്പെടുന്ന ചായ ഇന്ത്യയിലെ അവസാനത്തെ ചായയാണെന്ന നിലയിൽ ഇവിടം സന്ദർശിക്കുന്നവർ കുടിക്കുന്നത്. ഉയർന്ന പ്രദേശമായതിനാൽ തേയിലകൃഷിക്കും കാപ്പികൃഷിക്കും അനുയോജ്യമായ നാടു കൂടിയാണിത്.

ഇത് മാത്രമല്ല, മാനയെ പ്രശസ്തമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദ്രിനാഥ് ഈ ഗ്രാമത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലത്താണ്. സരസ്വതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ പ്രകൃതിയുടെ മനോഹര കാഴ്‌ച്ചകൾ കാണാനാകും.

കേവലം ഇന്ത്യയുടെ അവസാന ഗ്രാമം എന്നതിനുപരിയായി പുരാണത്തിലും ഏറെ പ്രാധാന്യമുണ്ട് ഈ ഗ്രാമത്തിന്. മഹാഭാരതകഥ അനുസരിച്ച്, പാണ്ഡവർ തങ്ങളുടെ അവസാന യാത്ര നടത്തുമ്പോൾ മാനാ എന്ന ഈ ഗ്രാമത്തിലൂടെയാണ് കടന്നു പോയതെന്ന് പറയപ്പെടുന്നു.

മാനായിലൂടെ ഒഴുകുന്ന സരസ്വതി നദിക്ക് സമീപം ഒരു പാലം കാണാനാകും. കല്ലുകളുപയോഗിച്ച് നിർമ്മിച്ച പാലമാണിത്. ഭീമൻ പാലം എന്നാണ് ഇത് അറിയപ്പെടുന്നത്. പഞ്ചപാണ്ഡവരിൽ ബലവാനായ ഭീമനാണ് ഈ പാലം നിർമ്മിച്ചതെന്നാണ് കഥകളിൽ പറയുന്നത്. ഈ പാലത്തിലൂടെയായിരുന്നത്രെ പാണ്ഡവർ പരലോകത്തേയ്‌ക്കുള്ള യാത്ര നടത്തിയത്.

ഭീമൻ പാലത്തിന് പുറമെ, നീലകണ്ഠ പർവതം, താപ്ത് കുണ്ഡ്, വസുന്ദര വെള്ളച്ചാട്ടം, വ്യാസ ഗുഹ, എങ്ങിനെ പുരാണകഥകളുമായി ബന്ധമുള്ള അനേകം സ്ഥലങ്ങൾ ഈ ഗ്രാമത്തിലുണ്ട്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇത്തരത്തിൽ അൽപം വെറൈറ്റി സ്ഥലങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കും.

Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies