ലക്നൗ: ഉത്തർപ്രദേശിൽ സർക്കാർ അനുമതിയില്ലാതെ അനധികൃതമായി നിർമ്മിച്ച പെട്രോൾ പമ്പ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. സമാജ്വാദി പാർട്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പാണ് പൊളിച്ചുകളഞ്ഞത്. മാപ്പ് അനുമതിയില്ലാതെയാണ് പെട്രോൾ പമ്പ് നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എംഎൽഎ ഷാസിൽ ഇസ്ലാം അൻസാരിയുടേതാണ് പെട്രോൾ പമ്പ്. ബറേലി അഡ്മിനിസ്ട്രേഷൻ അധികൃതരുടേയും പോലീസിന്റേയുമാണ് നടപടി.
ഡൽഹി രാംപൂർ ഹൈവേയിലാണ് പെട്രോൾ പമ്പ് സ്ഥാപിച്ചിരിക്കുന്നത്. സർക്കാരിന്റെ അനുമതിയില്ലാതെ അനധികൃതമായാണ് പെട്രോൾ പമ്പിന്റെ നിർമ്മാണമെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയാണ് പെട്രോൾ പമ്പ് ബറേലി ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്നുള്ള അധികൃതരെത്തി പൊളിക്കുന്നത്. വൻ പോലീസ് സന്നാഹത്തോടെയാണ് പോലീസ് ഇവിടേയ്ക്ക് എത്തിയത്. ഭോജിപുര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നേതാവാണ് ഷാസിൽ ഇസ്ലാം.
ബറേലിയിൽ എസ്പി പ്രവർത്തകരെ അഭിസംബബോധന ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയ്ക്കെതിരെ ഷാസിൽ, പ്രകോപനപരമായ പരാമർശം നടത്തിയതിന് കേസെടുത്തിരുന്നു. എസ്പിയ്ക്കെതിരെ യോഗി ആദിത്യനാഥ് എന്തെങ്കിലും പറഞ്ഞാൽ തോക്കുകൾ പുകയല്ല വെടിയുണ്ടകൾ പുറന്തള്ളുമെന്നായിരുന്നു ഷാസിലിന്റെ ഭീഷണി. പിന്നാലെ ഷാസിലിനെതിരെ കേസെടുത്തിരുന്നു.
Comments