ബെംഗളൂരു: ബിസിനസ് നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മകനെ തീകൊളുത്തി പിതാവ്. 55-കാരനായ അച്ഛനാണ് ബിസിനസ് തകർന്നതിൽ പ്രകോപിതനായി മകനെ കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ ചമരാജ്‌പേട്ടിൽ വാൽമീകി നഗറിലാണ് സംഭവം. മകൻ മരിച്ചതിന് പിന്നാലെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
60 ശതമാനം പൊള്ളലേറ്റ അർപ്പിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണം നടന്നത് കഴിഞ്ഞ ഏപ്രിൽ ഒന്നിനായിരുന്നുവെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ഉൾപ്പെട്ടതായും പോലീസ് അറിയിച്ചു. 25കാരനായ മകൻ അർപിത് സേതിയയെ പിതാവ് സുരേന്ദ്രകുമാർ തീക്കൊളുത്തുന്നതും മകൻ നിലവിളിച്ചോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് മൂന്ന് ദൃക്‌സാക്ഷികളുമുണ്ട്.
A shocking incident has come to light from Bengaluru where a father set his son on fire. The incident is said to have happened on April 1st.
Surendra, a businessman & resident of #Bengaluru set his son Arpit on fire over financial issues.#Karnataka #Bangalore #DisturbingVisuals pic.twitter.com/c7A178RyoU
— Safa 🇮🇳 (@SafaSpeaks) April 7, 2022
മൂന്ന് വർഷം മുമ്പാണ് അർപ്പിത് അച്ഛന്റെ പെയിന്റ് ഫാബ്രിക്കേഷൻ ബിസിനസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്. എന്നാൽ ശരിയായ കച്ചവടം നടത്താൻ മകന് കഴിഞ്ഞിരുന്നില്ല. ഇടപാടുവിവരങ്ങൾ കാണിക്കാൻ അച്ഛൻ ആവശ്യപ്പെട്ടെങ്കിലും അർപ്പിത് വഴങ്ങാതിരുന്നതിന് പിന്നാലെയാണ് ഇരുവരും വഴക്കിലായത്. സംഭവ ദിവസം ഏകദേശം 30 മിനിറ്റോളം രണ്ട് പേരും തർക്കിച്ചിരുന്നു. ഗോഡൗണിന് പുറത്തേക്ക് വന്ന അർപ്പിതിന്റെ ദേഹത്ത് പെയിന്റ് തിന്നറുണ്ടായിരുന്നു. പിതാവ് ഒഴിച്ചതാകാമെന്നാണ് നിഗമനം. സ്പിരിറ്റ് അടങ്ങിയ ദ്രാവകമാണിത്.
അർപ്പിത് അച്ഛനോട് കേണപേക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ തീപ്പട്ടി ഉരസിയ പിതാവ് അർപ്പിതിന്റെ ദേഹത്തേക്ക് എറിഞ്ഞു. തുടർന്ന് അർപ്പിത് സംഭവസ്ഥലത്ത് നിന്നും നിലവിളിച്ച് ഓടുകയായിരുന്നു. പ്രദേശവാസികൾ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഏഴ് ദിവസത്തെ ചികിത്സയ്‌ക്കൊടുവിലാണ് 25-കാരൻ മരണത്തിന് കീഴടങ്ങിയത്.
Comments