പെയിന്റ് ബിസിനസ് തകർന്നതിൽ വാക്കുതർക്കം; 'തിന്നർ' ഒഴിച്ച് മകനെ തീകൊളുത്തി കൊന്ന് പിതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെയിന്റ് ബിസിനസ് തകർന്നതിൽ വാക്കുതർക്കം; ‘തിന്നർ’ ഒഴിച്ച് മകനെ തീകൊളുത്തി കൊന്ന് പിതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 09:17 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ബിസിനസ് നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മകനെ തീകൊളുത്തി പിതാവ്. 55-കാരനായ അച്ഛനാണ് ബിസിനസ് തകർന്നതിൽ പ്രകോപിതനായി മകനെ കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ ചമരാജ്‌പേട്ടിൽ വാൽമീകി നഗറിലാണ് സംഭവം. മകൻ മരിച്ചതിന് പിന്നാലെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

60 ശതമാനം പൊള്ളലേറ്റ അർപ്പിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണം നടന്നത് കഴിഞ്ഞ ഏപ്രിൽ ഒന്നിനായിരുന്നുവെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ഉൾപ്പെട്ടതായും പോലീസ് അറിയിച്ചു. 25കാരനായ മകൻ അർപിത് സേതിയയെ പിതാവ് സുരേന്ദ്രകുമാർ തീക്കൊളുത്തുന്നതും മകൻ നിലവിളിച്ചോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് മൂന്ന് ദൃക്‌സാക്ഷികളുമുണ്ട്.

A shocking incident has come to light from Bengaluru where a father set his son on fire. The incident is said to have happened on April 1st.

Surendra, a businessman & resident of #Bengaluru set his son Arpit on fire over financial issues.#Karnataka #Bangalore #DisturbingVisuals pic.twitter.com/c7A178RyoU

— Safa 🇮🇳 (@SafaSpeaks) April 7, 2022

മൂന്ന് വർഷം മുമ്പാണ് അർപ്പിത് അച്ഛന്റെ പെയിന്റ് ഫാബ്രിക്കേഷൻ ബിസിനസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്. എന്നാൽ ശരിയായ കച്ചവടം നടത്താൻ മകന് കഴിഞ്ഞിരുന്നില്ല. ഇടപാടുവിവരങ്ങൾ കാണിക്കാൻ അച്ഛൻ ആവശ്യപ്പെട്ടെങ്കിലും അർപ്പിത് വഴങ്ങാതിരുന്നതിന് പിന്നാലെയാണ് ഇരുവരും വഴക്കിലായത്. സംഭവ ദിവസം ഏകദേശം 30 മിനിറ്റോളം രണ്ട് പേരും തർക്കിച്ചിരുന്നു. ഗോഡൗണിന് പുറത്തേക്ക് വന്ന അർപ്പിതിന്റെ ദേഹത്ത് പെയിന്റ് തിന്നറുണ്ടായിരുന്നു. പിതാവ് ഒഴിച്ചതാകാമെന്നാണ് നിഗമനം. സ്പിരിറ്റ് അടങ്ങിയ ദ്രാവകമാണിത്.

അർപ്പിത് അച്ഛനോട് കേണപേക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ തീപ്പട്ടി ഉരസിയ പിതാവ് അർപ്പിതിന്റെ ദേഹത്തേക്ക് എറിഞ്ഞു. തുടർന്ന് അർപ്പിത് സംഭവസ്ഥലത്ത് നിന്നും നിലവിളിച്ച് ഓടുകയായിരുന്നു. പ്രദേശവാസികൾ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഏഴ് ദിവസത്തെ ചികിത്സയ്‌ക്കൊടുവിലാണ് 25-കാരൻ മരണത്തിന് കീഴടങ്ങിയത്.

Tags: Karnatakabengalurumureder
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies