തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയിൽ. നന്മേനി സ്വദേശി സജീവനാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരത്തെ പോലീസ് കൺട്രോൾ റൂമിലേയ്‌ക്ക് വിളിച്ചാണ് പ്രതി ബോംബ് ഭീഷണി മുഴക്കിയത്. ഉടൻ തന്നെ വിവരമറിഞ്ഞ പോലീസ്, ഭക്തരെ പുറത്താക്കി ക്ഷേത്രത്തിൽ പരിശോധന നടത്തുകയായിരുന്നു.
ഫോൺ കോളിൽ സംശയം തോന്നിയ പോലീസ് നമ്പർ ട്രാക്ക് ചെയ്ത് അന്വേഷണം വ്യാപിച്ചപ്പോഴാണ് സജീവനെ പിടികൂടിയത്. മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
Comments