കടിച്ചു പിടിച്ച് കിടന്നിട്ടും കാര്യമുണ്ടായില്ല; ഇമ്രാൻ ഖാൻ നാണം കെട്ട് പുറത്ത്; പുതിയ പ്രധാനമന്ത്രി ഉടൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടിച്ചു പിടിച്ച് കിടന്നിട്ടും കാര്യമുണ്ടായില്ല; ഇമ്രാൻ ഖാൻ നാണം കെട്ട് പുറത്ത്; പുതിയ പ്രധാനമന്ത്രി ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 06:46 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: നാളുകൾ നീണ്ട രാഷ്‌ട്രീയ നാടകങ്ങൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്നും പുറത്ത്. പരമാവധി നീട്ടിക്കൊണ്ടുപോയ അവിശ്വാസ വോട്ടെടുപ്പ് അർദ്ധരാത്രി നീണ്ടും നടന്നതോടെ ഇമ്രാൻ ഖാന് ഔദ്യോഗിക വസതി ഒഴിഞ്ഞുനൽകേണ്ടി വന്നു.

ഭരണകക്ഷി അംഗങ്ങൾ പലരും വോട്ടെടുപ്പിൽ വിട്ടുനിന്നെങ്കിലും 342 അംഗ ദേശീയ അസംബ്ലിയിൽ 174 വോട്ടുകൾ നേടി അവിശ്വാസം പാസായി. 172 വോട്ടുകളാണ് വേണ്ടിയിരുന്നത്. വോട്ടെടുപ്പിൽ തോറ്റ് മിനിറ്റുകൾക്കകം തന്നെ പാക് പ്രധാനമന്ത്രി ഔദ്യോഗിക വസതി ഒഴിയുകയായിരുന്നു. അടുത്തതായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ നേതാവുമായ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി കോടതി ഉത്തരവ് പ്രകാരം ഇന്നലെ രാവിലെ തന്നെ സഭ ചേർന്നെങ്കിലും നടപടികൾ പരമാവധി നീട്ടിവെക്കുകയായിരുന്നു. രാത്രി വരെ വലിച്ചുനീട്ടിയതിന് ശേഷവും സഭാ സ്പീക്കർ വോട്ടെടുപ്പ് അനുവദിച്ചില്ല. ഇതിനിടെ അടിയന്തിര ക്യാബിനറ്റ് യോഗവും ഇമ്രാൻ ഖാൻ വിളിച്ച് ചേർത്തിരുന്നു. രാജിവെക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതിന് ശേഷമാണ് മന്ത്രിസഭാ യോഗം പിരിഞ്ഞത്.

വോട്ടെടുപ്പിന് തൊട്ടുമുമ്പ് തന്നെ ദേശീയ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു. തുടർന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് സഭാ നടപടികൾ പൂർത്തീകരിച്ചത്. സഭാ സ്പീക്കർ വോട്ടെടുപ്പ് നടത്താൻ അനുവദിക്കാതെ വന്ന ഘട്ടത്തിൽ സുപ്രീം കോടതി ഇടപെടലുണ്ടായി. അർദ്ധരാത്രി പ്രത്യേക സിറ്റിങ് നടത്തുകയും ഒടുവിൽ കോടതി ഉത്തരവിൽ വീണ്ടും വോട്ടെടുപ്പ് നടപടികൾ പുനരാരംഭിക്കുകയായിരുന്നു. രാവിലെ പത്തര മുതൽ ഏകദേശം 14 മണിക്കൂറോളം നീണ്ട ഇമ്രാന്റെ രാഷ്‌ട്രീയ തന്ത്രമാണ് കോടതി ഇടപെടലിൽ പാളിപ്പോയത്.

നാല് തവണ സഭ നിർത്തിവെച്ചും ഇമ്രാൻ ഖാന്റെ പാർട്ടി അംഗങ്ങൾ നീണ്ട പ്രസംഗങ്ങൾ നടത്തിയും സഭാ സ്പീക്കർ കൂറുകാണിക്കാൻ ശ്രമിച്ചും വോട്ടെടുപ്പ് നടത്താതിരിക്കാൻ പരമാവധി നോക്കിയെങ്കിലും ഒടുവിൽ പാക് പ്രധാനമന്ത്രി പുറത്താകുകയായിരുന്നു.

Tags: PakistanImran KhanPakistan PMShehbaz Sharif
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies