ബംഗളൂരു: കർണ്ണാടകയിൽ 161 അടി ഉയരമുള്ള പഞ്ചമുഖി ആഞ്ജനേയ സ്വാമിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കുനിഗൽ താലൂക്കിലെ ബിദനഗരെയിലാണ് ഹനുമാൻ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ബിദനഗരെ ബസവേശ്വര മഠം സ്ഥാപിച്ച പ്രതിമയാണിത്.
സംസ്ഥാനത്ത് ഇനി നല്ല നാളുകൾ വന്നുചേരുമെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് ബസവരാജ് ബൊമ്മൈ പറഞ്ഞു. രാമനവമിയുടെ പുണ്യവേളയിൽ നിരവധി നല്ലകർമ്മങ്ങളാണ് പ്രദേശത്ത് നടക്കുന്നത്. വരും ദിവസങ്ങളിൽ ഈ മേഖലയിൽ വലിയ വികസനമുണ്ടാകുമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.
‘രാമായണത്തിൽ പരാമർശിക്കുന്ന ഹനുമാന്റെ പ്രത്യേക രൂപമാണ് പഞ്ചമുഖി ആഞ്ജനേയ. ലോക ക്ഷേമത്തിനായാണ് ഹനുമാൻ ഈ രൂപം സ്വീകരിച്ചത്. 161 അടി ഉയരമുള്ള തന്റെ പ്രതിമ കർണാടകയിൽ സ്ഥാപിക്കണമെന്നത് ഹനുമാന്റെ ദിവ്യാഭിലാഷ’മാണെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. ഹനുമാന്റെ രൂപം നിർമ്മിച്ച ശിൽപ്പികളേയും അദ്ദേഹം അഭിവാദ്യം ചെയ്തു.
Comments