ഇടുക്കി : വെൽഡിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇടുക്കി രാമക്കൽമേട്ടിലാണ് സംഭവം. കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
തൊട്ടടുത്ത വീട്ടിൽ ഇരുമ്പ് കൂട് നിർമ്മിക്കുന്നതിനിടെയാണ് യുവാവിന് വൈദ്യുത ആഘാതം ഏറ്റത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അനൂപ് നേരത്തെ വെൽഡിങ് ജോലികൾ ചെയ്തിരുന്നു. സംഭവത്തിൽ കമ്പംമെട്ട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Comments