വേനൽ മഴയിൽ പത്തേക്കറോളം കൃഷി നശിച്ചു: സംസ്ഥാന സർക്കാർ നൽകിയത് വെറും 2000 രൂപ, കടക്കെണിയിൽ കർഷകൻ ജീവനൊടുക്കി

Published by
Janam Web Desk

കോട്ടയം: തിരുവല്ലയിൽ നെൽകർഷകൻ ആത്മഹത്യ ചെയ്തു. തിരുവല്ല നിരണം സ്വദേശി രാജീവാണ് ജീവിനൊടുക്കിയത്. രാവിലെ നെൽപ്പാടത്തിന് സമീപമാണ് രാജീവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വേനൽ മഴയിൽ രാജീവന്റെ എട്ട് ഏക്കറിലെ നെൽകൃഷി നശിച്ചിരുന്നു. പത്തേക്കറോളം കൃഷിയിടം പാട്ടത്തിനെടുത്താണ് രാജീവ് കൃഷി ചെയ്തിരുന്നത്.

കൃഷി ആവശ്യത്തിന് രാജീവ് ബാങ്ക് വായ്പ എടുത്തിരുന്നു. കൃഷി നശിച്ചതോടെ കടബാദ്ധ്യതയായി. പത്ത് ഏക്കറോളം കൃഷി നശിച്ചിട്ട് സംസ്ഥാന സർക്കാരിൽ നിന്നും രണ്ടായിരം രൂപ മാത്രമാണ് ലഭിച്ചത്. സാമ്പത്തിക പ്രയാസങ്ങൾ താങ്ങാൻ കഴിയാത്തതിനാലാണ് രാജീവൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.

മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്ന് ആരോപിച്ച് രാജീവ് അടക്കമുള്ള കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് രാജീവ് കൃഷിയിടത്തിൽ വെച്ച് ആത്മഹത്യ ചെയ്യുന്നത്.

Share
Leave a Comment