മുംബൈ : മഹാരാഷ്‌ട്രയിൽ ഉടുമ്പിനെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. മുംബൈ സ്വദേശികളായ സന്ദീപ് തുക്രാം, പവാർ മാംഗേഷ്, ജനാർദ്ധൻ കമ്‌തേക്കർ, അക്ഷയ് സുനിൽ എന്നിവരാണ് അറസ്റ്റിലായത്. മൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ ആളുകളാണ് നാല് പേരുമെന്ന് പോലീസ് പറഞ്ഞു.
സഹ്യാദ്രി ടൈഗർ റിസർവ്വിൽ സംരക്ഷിച്ചു പോരുന്ന ഉടുമ്പിനെയാണ് നാല് പേരും ചേർന്ന് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. റിസർവ്വിലേക്ക് അതിക്രമിച്ച് കയറിയ ഇവർ ഉടുമ്പിനെ പിടികൂടി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തു. എന്നാൽ പ്രദേശത്തു നിന്നും പുറത്തുകടക്കുന്നതിനിടെ ഈ മൊബൈൽ ഫോൺ താഴെ വീണു. രാവിലെ പരിശോധനയ്‌ക്കായി എത്തിയ ഫോറസ്റ്റ് അധികൃതർ മൊബൈൽ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
റിസർവ്വിനകത്തെ സിസിടിവിയിൽ പ്രതികളുടെ ചിത്രം പതിഞ്ഞിരുന്നു. ഇതിന്റെ സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു. സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.
















Comments