ശ്രീനഗർ : ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളെയും, ഹിന്ദുക്കളെയും കൂട്ടക്കൊല ചെയ്യുമെന്ന് ഭീഷണി. ഭീകര സംഘടനായ ലഷ്കർ ഇ ഇസ്ലാം ആണ് വംശഹത്യ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ലഘുലേഖയിലൂടെയാണ് ഭീഷണി.
ബരാമുള്ള ജില്ലയിലെ വീരവൻ പണ്ഡിറ്റ് കോളനി നിവാസികൾക്കാണ് ഇത്തരത്തിൽ ലഘുലേഖ ലഭിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെയും, ഹിന്ദുക്കളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള ലഘുലേഖയിൽ ഇസ്ലാം മതം സ്വീകരിക്കാനും ആവശ്യപ്പെടുന്നുണ്ട്.
ജമ്മു കശ്മീരിൽ തുടർന്നും ജീവിക്കണം എങ്കിൽ ഇസ്ലാം മതം സ്വീകരിക്കുക, അതുമല്ലെങ്കിൽ ഇവിടെ നിന്നും പലായനം ചെയ്യുക. ഇത് രണ്ടും സാദ്ധ്യമല്ലെങ്കിൽ വരാനിരിക്കുന്ന പ്രത്യാഘാതങ്ങൾ നേരിടുക. ഒരോരുത്തരെയായി കൊന്ന് തള്ളും. മോദിയോ, അമിത് ഷാ യോ, എന്തിന് ഈ രാജ്യത്തെ ആര് വിചാരിച്ചാലും നിങ്ങളെ രക്ഷിക്കാൻ സാധിക്കില്ലെന്നും ലഘുലേഖയിൽ പറയുന്നു. സംഭവത്തിൽ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിൽ സമാധാനം പുലരുന്നത് ഭീകരർക്ക് ഇഷ്ടമാകുന്നില്ലെന്ന് കശ്മീരി പണ്ഡിറ്റ് ആയ വിജയ് റെയ്ന പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ജമ്മു കശ്മീരിൽ സമാധാനം ഉണ്ട്. എന്നാൽ ചില കൂട്ടർക്ക് കലുഷിതമായ ജമ്മു കശ്മീർ ആണ് ഇഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments