ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ആൾക്കെതിരെ കേസ്. വസീർഗഞ്ച് സ്വദേശിയ്‌ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇയാൾ യോഗിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. മഹേന്ദ്ര എന്ന സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയായിരുന്നു പരാമർശങ്ങൾ. യോഗിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന വീഡിയോ വൈറൽ ആയതോടെ ബിജെപി പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയത്. ഇതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ബിജെപി നേതാക്കളായ അനുജ് സക്‌സേന, രാജീവ് കുമാർ ഗുപ്ത എന്നിവരാണ് എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. ഇരുവരുടെയും പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506 എന്നീ വകുപ്പുകൾ പ്രകാരവും, ഐടി നിയമ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
Comments