ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റയാൾ മരിച്ചു. ഖർക്രാൻ സ്വദേശി സതിഷ് കുമാർ സിംഗ് ആണ് കൊല്ലപ്പെട്ടത്. വൈകീട്ടോടെയാണ് സതീഷ് കുമാർ സിംഗിന് വെടിയേറ്റത്.
10 മണിയോടെയായിരുന്നു മരണം. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ സതീഷിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. വെടിവെയ്പ്പിൽ ഗുരുതര പരിക്കാണ് സതീഷിന് ഉണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ച സതീഷിനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്.
ഡ്രൈവർ ആണ് സതീഷ്. വൈകീട്ട് റോഡിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമിച്ച ഭീകരർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഭീകരരെ ഉടൻ പിടികൂടുമെന്ന് വധിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Comments