ആരും വിലക്കിയില്ല; വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർക്ക് സുരേഷ് ഗോപി എം.പി ഏൽപ്പിച്ച വിഷുകൈനീട്ടം നൽകി ബിജെപി പ്രവർത്തകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരും വിലക്കിയില്ല; വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർക്ക് സുരേഷ് ഗോപി എം.പി ഏൽപ്പിച്ച വിഷുകൈനീട്ടം നൽകി ബിജെപി പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 02:08 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ ഭക്തർക്ക് സുരേഷ് ഗോപി എം.പിയുടെ കൈനീട്ടം വിതരണം ചെയ്യുന്നതിൽ നിന്ന് വിലക്കിയ കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധവുമായി തൃശൂരിലെ ബിജെപി പ്രവർത്തകർ. വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർക്ക് സുരേഷ് ഗോപി ഏൽപ്പിച്ച വിഷുകൈനീട്ടം ബിജെപി പ്രവർത്തകർ നൽകി.

സുരേഷ് ഗോപി എം.പി വടക്കുന്നാഥ ക്ഷേത്രത്തിൽ നൽകിയ ദക്ഷിണ വിഷു കൈനീട്ടമായി നൽകുന്നതിൽ നിന്നാണ് മേൽശാന്തിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് വിലക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് സുരേഷ് ഗോപിയുടെ കൈനീട്ടം ബിജെപി പ്രവർത്തകർ നേരിട്ട് വിതരണം ചെയ്തത്. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ അനീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കുമുൾപ്പെടെ എംപിയുടെ കൈനീട്ടം ബിജെപി പ്രവർത്തകർ വിതരണം ചെയ്തു.

എല്ലാവരും സന്തോഷത്തോടെയാണ് കൈനീട്ടം സ്വീകരിച്ച് മടങ്ങിയത്. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ആഴ്ച മുതൽ സുരേഷ് ഗോപി എംപിയുടെ വിഷുകൈനീട്ടം വിതരണം ചെയ്യുന്നുണ്ടായിരുന്നു. എംപി നേരിട്ടെത്തിയ ചടങ്ങുകളിൽ ദിവ്യാംഗരായ കുട്ടികൾക്ക് ഉൾപ്പെടെയാണ് കൈനീട്ടം നൽകിയത്. ഇത് വാർത്തകളിൽ ഇടംപിടിച്ചതോടെ സിപിഎം, സിപിഐ ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടാണ് കൈനീട്ടം നൽകുന്നത് വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെക്കൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

സ്വകാര്യ വ്യക്തികളിൽ നിന്നും മേൽശാന്തിമാർ കൈനീട്ടം നൽകാൻ പണം സ്വീകരിക്കരുതെന്നും ഇത് രാഷ്‌ട്രീയലാഭത്തിന് ഉപയോഗിക്കുമെന്നും കാട്ടിയായിരുന്നു നോട്ടീസ്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ബിജെപി ഉയർത്തിയത്. ക്ഷേത്ര പൂജാരിമാർക്ക് ദക്ഷിണ നൽകുന്നതും ആ ദക്ഷിണ വിഷുവിന് പൂജാരിമാർ കൈനീട്ടമായി നൽകുന്നതും ക്ഷേത്രങ്ങളിൽ സർവ്വസാധാരണമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

Tags: Thrissurബിജെപിadv k k aneeshkumarകൊച്ചിൻ ദേവസ്വം ബോർഡ്BJP District President
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies