പാലക്കാട് : പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. ചൂലന്നൂരിലാണ് സംഭവം. മണി, സുശീല, ഇന്ദ്രജിത്ത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്.
പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം. ബന്ധുവായ കുനിശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വെട്ടേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Comments