മുംബൈ : പ്രഭാതഭക്ഷണം നൽകിയില്ലെന്ന് പറഞ്ഞ് ഭർതൃപിതാവ് മരുമകളെ വെടിവെച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 42 കാരിക്ക് നേരെയാണ് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
72 കാരനായ കാശിനാഥ് പാണ്ഡുരംഗ് പാട്ടീലാണ് ആക്രമണം നടത്തിയത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും മുൻവൈരാഗ്യമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments