തോൽവികളിൽ മനം മടുത്ത ജോ റൂട്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോൽവികളിൽ മനം മടുത്ത ജോ റൂട്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 04:12 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ:

വെസ്റ്റിൻഡീസുമായുളള പരമ്പരയിലെ പരാജയത്തെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട് സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയിപ്പിച്ച ക്യാപ്റ്റനാണ് റൂട്ട്. അദ്ദേഹം 27 മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്.

മൈക്കൽ വോൻ(26),ആലിസ്റ്റർ കുക്ക്(24),ആൻഡ്രൂ സ്‌ട്രോസ്(24) എന്നിവരാണ് കൂടുതൽ വിജയം നേടിയ മറ്റു ഇംഗ്ലീഷ് നായകന്മാർ. കരീബിയൻ പര്യടനത്തിനുശേഷം നാട്ടിലെത്തിയ ശേഷമാണ് റൂട്ടിന്റെ രാജി പ്രഖ്യാപനം. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഞാൻ ഒഴിയുന്നു. തൻെ കരിയറിലെ ഏറ്റവും കഠിനമേറിയ തീരുമാനമാണ് ഇപ്പോൾ എടുക്കുന്നത്.

ബന്ധുക്കളും അടുത്ത സുഹൃത്തുകളുമായും സംസാരിച്ചശേഷമാണ് ഈ തീരുമാനം. ഇതാണ് ശരിയായ സമയമെന്ന് എനിക്ക് അറിയാമെന്നും റൂട്ട് സ്ഥാനം ഒഴിഞ്ഞ് കൊണ്ടുളള ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷം ദേശീയ ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റിനെ നയിക്കാൻ കഴിഞ്ഞത് വലിയ ആദരവോടെയാണ് കാണുന്നത്. രാജ്യത്തെ നയിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റൂട്ട് ഇംഗ്ലീഷ് നായകനാകുന്നത് 2017ൽ ആലിസ്റ്റർ കുക്ക് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ്. ടീമിനെ നിരവധി വിജയങ്ങൾക്ക് നേതൃത്വം നൽകിയത് റൂട്ടാണ്. 2018ൽ ഇന്ത്യയ്‌ക്കെതിരായ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ 4-1ന് പരമ്പര വിജയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2020ലെ പരമ്പര 3-1ന് വിജയിച്ചതും റൂട്ടിന്റെ നേതൃമികവിന്റെ ഗുണമാണ്.

ഈ അവസരം എന്റെ കുടംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും നന്ദി പറയാൻ ഞാൻ വിനിയോഗിക്കുന്നു റൂട്ട് അറിയിച്ചു. എല്ലാ കളിക്കാർക്കും ടീമിലെ കോച്ചുമാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും നന്ദി അറിയിക്കുന്നതായും സ്ഥാനം ഒഴിയുന്ന ഇംഗ്ലീഷ് നായകൻ കൂട്ടിച്ചേർത്തു. നിരുപാധികമായ പിനതുണ നൽകിയ ഇംഗ്ലീഷ് ആരാധകർക്കും നന്ദി പറയാൻ അദ്ദേഹം മറന്നില്ല.

Tags: ENGLAND CRICKETjoe root
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies