ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2026, 03:53 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ആലപ്പുഴ സനാതന ധർമ്മ (എസ്.ഡി) കോളേജിൽ 50 കോടി രൂപ മുതൽമുടക്കിൽ രാജ്യാന്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങൾ ഒരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി കെ.സി.എയും സനാതന ധർമ്മ വിദ്യാശാലയും തമ്മിൽ 33 വർഷത്തേക്കുള്ള ലീവ് ആൻഡ് ലൈസൻസ് കരാർ ഒപ്പുവെച്ചു. ആലപ്പുഴ രംഗമണി ആൻഡ് കമ്പനി ഓഫീസ് കോംപ്ലക്സിൽ കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാറും എസ്.ഡി. വിദ്യാശാല പ്രസിഡന്റ് ആർ. കൃഷ്ണനും ധാരണാപത്രം കൈമാറി. 2009-ൽ ഇരു സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മൈതാനം നിർമ്മിച്ചത്. 15 വർഷത്തെ കാലാവധി 2024-ൽ അവസാനിച്ചതിനെ തുടർന്നാണ് കായികരംഗത്തെ മികച്ച സഹകരണം തുടരുന്നതിനായി വിദ്യാശാല മാനേജ്‌മെന്റ് 33 വർഷത്തേക്കുകൂടി ഗ്രൗണ്ട് കെ.സി.എയ്‌ക്ക് വിട്ടുനൽകാൻ തീരുമാനിച്ചത്.

പഴയ കാന്റീൻ പ്രദേശം ഉൾപ്പെടെ 11 ഏക്കർ സ്ഥലത്താണ് പുതിയ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. 13 കോടി രൂപ ചെലവഴിച്ച് അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം ഇതിനോടകം സജ്ജമാക്കിയ മൈതാനത്ത്, കളിക്കാർക്കും ഒഫീഷ്യലുകൾക്കും വേണ്ടിയുള്ള ആധുനിക പവലിയനുകൾ, ബ്രോഡ്കാസ്റ്റിംഗ് സൗകര്യങ്ങൾ, ഇൻഡോർ പ്രാക്ടീസ് സെന്റർ, ജിംനേഷ്യം, 15 ഔട്ട്‌ഡോർ പ്രാക്ടീസ് നെറ്റുകൾ, ഓഫീസ് കെട്ടിടം, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവ നിർമ്മിക്കും. ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കും പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ എസ്.ഡി. കോളജിന് വേണ്ടി ട്രാക്ക്, മിനി ക്രിക്കറ്റ് ഗ്രൗണ്ട്, ഫുട്സൽ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ആധുനിക കാന്റീൻ കെട്ടിടം എന്നിവയും കെ.സി.എ നിർമ്മിച്ചു നൽകും. കരാർ പ്രകാരം ഈ സൗകര്യങ്ങൾ ക്രിക്കറ്റ് അസോസിയേഷനും ഉപയോഗിക്കാൻ സാധിക്കും. ഇവയുടെ പരിപാലനവും സെക്യൂരിറ്റി, സി.സി.ടി.വി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും കെ.സി.എ തന്നെ വഹിക്കും.

ആദ്യ കരാറിന്റെ അടിസ്ഥാനത്തിൽ മൈതാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ കെ.സി.എ 13 കോടി രൂപ ചെലവഴിച്ച് അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനവും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. 33 വർഷത്തെ ദീർഘകാല കരാർ കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണ്ണായക വഴിത്തിരിവാകുമെന്നും പദ്ധതി പൂർത്തിയാകുന്നതോടെ എസ്.ഡി. കോളേജ് മൈതാനം സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക കേന്ദ്രമായി മാറുമെന്നും കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. പുതിയ ഇൻഡോർ, പവലിയൻ സൗകര്യങ്ങൾ അതിവേഗം പൂർത്തിയാക്കി സംസ്ഥാനത്തെ യുവതാരങ്ങൾക്കായി മികച്ച പരിശീലന കളരി ഒരുക്കുകയാണ് ലക്ഷ്യമെന്ന് സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി. ചടങ്ങിൽ എസ്.ഡി. കോളേജ് മാനേജർ പി. കൃഷ്ണകുമാർ, എസ്.ഡി.വി. സെക്രട്ടറി എൻ. നീലകണ്ഠൻ, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് യു. മനോജ്, സെക്രട്ടറി പി.ജെ. നവാസ് എന്നിവർ പങ്കെടുത്തു.

Tags: AlappuzhaKCASD Collage
Share
Tweet
SendShare

More News from this section

 പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വിദ്യാർത്ഥി നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി; മദ്രസ അധ്യാപകനായ 27 കാരൻ അറസ്റ്റിൽ;

മന്ത്രി  കെ.എം. ഷാജിയുടെ ചെക്ക് റിപ്പബ്ലിക് യാത്ര വിവാദത്തിൽ; ഔദ്യോഗിക യാത്രാവിവരങ്ങളിൽ പ്രാഗ് ഇല്ല; സന്ദർശനം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ??

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

Latest News

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies