അന്യഗ്രഹജീവി മനുഷ്യസ്ത്രീയെ ഗർഭിണിയാക്കി; പെന്റഗണിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്യഗ്രഹജീവി മനുഷ്യസ്ത്രീയെ ഗർഭിണിയാക്കി; പെന്റഗണിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 01:17 pm IST
FacebookTwitterWhatsAppTelegram

അന്യഗ്രഹജീവികൾ ഉണ്ടോ.. ഈ സംശയം എല്ലാവർക്കുമുണ്ട്.. ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അന്യഗ്രഹജീവികൾ ഉണ്ടെന്ന് തന്നെയാണ് വലിയൊരു വിഭാഗം ആളുകളുടെയും വിശ്വാസം. അത്തരം വിശ്വാസങ്ങളെ കെട്ടുറപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് അമേരിക്കയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്..

അന്യഗ്രഹജീവികൾ പോലെ ഭൂമിക്ക് പുറത്തുനിന്നും എത്തുന്ന നമുക്ക് പരിചിതമല്ലാത്ത ജീവികളെയും വസ്തുക്കളെയും യുഎഫ്ഒ എന്നാണ് വിശേഷിപ്പിക്കുന്നത്. അൺ-ഐഡന്റിഫൈഡ് ഫ്ളൈയിങ് ഒബ്ജക്ട് എന്നാണിതിന്റെ പൂർണരൂപം. മറ്റ് ഗ്രഹങ്ങളിൽ നിന്നോ ആകാശഗംഗകളിൽ നിന്നോ എത്തുന്ന ജീവികളെയും രൂപങ്ങളെയുമൊക്കെ യുഎഫ്ഒ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു. ഇപ്പോൾ യുഎസിന്റെ പ്രതിരോധ ഇന്റലിജൻസ് ഏജൻസിയായ പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിലാണ് യുഎഫ്ഒകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. അന്യഗ്രഹജീവികളുമായി ഭൂമിയിലെ മനുഷ്യർ ശാരീരികമായി ഇടപഴകിയെന്നാണ് റിപ്പോർട്ട്.

ഇത്തരത്തിൽ യുഎഫ്ഒയുമായി ഇടപഴകിയ മനുഷ്യസ്ത്രീ ഗർഭിണിയായെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അസംബന്ധമെന്ന് തോന്നുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഈ റിപ്പോർട്ട് വിവരാവകാശ അപേക്ഷയുടെ ഭാഗമായാണ് പുറത്തുവന്നത്. ‘അനോമലസ് അക്യൂട്ട് ആന്റ് സബ്അക്യൂട്ട് ഫീൽഡ് ഇഫക്റ്റ്സ് ഓൺ ഹ്യൂമൻ ആന്റ് ബയോളജിക്കൽ ടിഷ്യൂസ്’ എന്നാണ് റിപ്പോർട്ടിന്റെ തലക്കെട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിലിയൻ ഗവേഷണ ഏജൻസിയായ ‘mufon’ തയ്യാറാക്കിയ ഒരു ഡോക്യുമെന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് അവിശ്വസനീയമെന്ന് തോന്നുന്ന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. യുഎഫ്ഒകളും മനുഷ്യരും തമ്മിൽ മറ്റ് പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് മുഫോൺ സാക്ഷ്യപ്പെടുത്തുന്നു.

തട്ടിക്കൊണ്ടുപോകൽ, ടെലിപതി, ടെലിപോർട്ടേഷൻ എന്നിവയെല്ലാം പെന്റഗണിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ മറ്റ് ചില മുന്നറിയിപ്പുകളും റിപ്പോർട്ടിൽ നിർദേശിക്കുന്നു. യുഎഫ്ഒകൾ അഥവാ അന്യഗ്രഹ ജീവികളെ കാണുന്നവർക്ക് പരിക്കേൽക്കാനുള്ള സാധ്യത, റേഡിയേഷൻ മൂലം പൊള്ളൽ, മസ്തിഷ്‌ക പ്രശ്നങ്ങൾ, ഞരമ്പുകൾ തകരാറിലാകുക എന്നിവ സംഭവിക്കാം. യുഎസിന്റെ പ്രതിരോധ ഏജൻസിക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇത്തരം യുഎഫ്ഒകൾ അമേരിക്കയുടെ താൽപര്യങ്ങൾക്ക് ഭീഷണിയായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

പെന്റഗൺ രഹസ്യമായി ആവശ്യപ്പെട്ട റിപ്പോർട്ടാണിതെന്നാണ് വിവരം. 1,500ഓളം പേജുകളുള്ള രഹസ്യ റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രമാണ് അന്യഗ്രഹ ജീവികളുമായുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. ശേഷിക്കുന്ന അദ്ധ്യായങ്ങളിൽ ‘പ്രേതങ്ങൾ, ആത്മാക്കൾ, കെട്ടുക്കഥകളിലെ കഥാപാത്രങ്ങൾ, മതവുമായി ബന്ധപ്പെട്ട അത്ഭുതകരമായ സംഭവങ്ങൾ, മരണത്തെ തൊട്ടുമുമ്പിൽ കണ്ടവരുടെ അനുഭവങ്ങൾ എന്നീ വിഷയങ്ങളാണ് പരാമർശിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ അന്യഗ്രഹജീവികളിൽ വിശ്വസിക്കുന്നവർ വലിയ ആവേശത്തോടെയാണ് പ്രതികരിച്ചത്. എന്നാൽ അസംബന്ധമായ കണ്ടെത്തലുകളെന്നാണ് ബഹുഭൂരിപക്ഷം ആളുകളുടെയും വിമർശനം.

Tags: WomanUSalienpentagonpregnant
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies