തിരുവനന്തപുരം : കഞ്ചാവ് പിടിക്കാൻ യുവാവിന്റെ വീട്ടിലെത്തി പോലീസ് കണ്ടത് വാളുകളും കത്തികളുമുൾപ്പെടെയുള്ള മാരകായുധങ്ങൾ. തിരുവനന്തപുരം തോന്നയ്ക്കലിൽ ഫൈസൽ മൻസിലിൽ നൗഫലിന്റെ (21) വീട്ടിൽ നിന്നാണ് പോലീസ് സംഘം മാരകായുധങ്ങൾ കണ്ടെടുത്തത്.
അഞ്ച് വാളുകളും അഞ്ച് കത്തികളും ഒരു എയർഗണ്ണും 20 ഗ്രാം കഞ്ചാവും പോലീസ് പരിശോധനയിൽ പിടിച്ചെടുത്തു. 21 കാരനായ യുവാവിന് കഞ്ചാവ് കച്ചവടമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മംഗലാപുരം പോലീസ് ഇയാളുടെ വീട്ടിൽ എത്തിയത്. എന്നാൽ പോലീസിനെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇവിടെ കണ്ടത്. കഞ്ചാവിന് പുറമേ മാരകായുധങ്ങളും യുവാവ് സൂക്ഷിച്ചിരുന്നു.
അറസ്റ്റ് ചെയ്ത ശേഷം നൗഫലിനെ കോടതിയിൽ ഹാജരാക്കി. ആയുധങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
Comments