ന്യൂഡൽഹി : ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗീർപുരിയിലുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുകയാണ്. അനധികൃതമായി കയ്യേറിയ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റാനാണ് തീരുമാനം. എന്നാൽ ഇതിനെതിരെയും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. കയ്യേറ്റം ചെയ്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കേണ്ട ആവശ്യമില്ലെന്നാണ് ഇവർ പറയുന്നത്.
കയ്യേറ്റ ഭൂമികളിലെ നിർമ്മാണങ്ങൾ പൊളിക്കുന്നതിന് പകരം ബിജെപി ഓഫീസാണ് പൊളിക്കേണ്ടത് എന്ന് ആം ആദ്മി നേതാവ് രാഘവ് ചദ്ദ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയും പൊളിച്ച് നീക്കണം. എന്നാൽ മാത്രമേ സംഘർഷങ്ങൾ ഇല്ലാതാകൂ എന്ന് എഎപി നേതാവ് പറഞ്ഞു.
ഇന്ത്യയിൽ കലാപങ്ങൾ നടക്കാൻ കാരണം ബിജെപി ആണെന്നാണ് നേതാവ് ആരോപിക്കുന്നത്. ബിജെപി ഓഫീസ് തകർക്കുന്നതോടെ ഇത്തരം കലാപങ്ങൾക്ക് ഒരു ശമനമുണ്ടാകും. ബംഗ്ലാദേശികളയും റോഹിങ്ക്യൻ കുടിയേറ്റക്കാരെയും ബിജെപി പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്ത് കലാപം വർദ്ധിപ്പിക്കാൻ അവരെ ഉപയോഗിക്കുകയാണെന്നുമാണ് രാഘവ് ചദ്ദയുടെ ആരോപണം.
ഏപ്രിൽ 16 ന് ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭാ യാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. ഹനുമാൻ ജയന്തി ഘോഷയാത്ര മസ്ജിദിന് സമീപത്ത് കൂടി പോയതാണ് ആക്രമണത്തിന് കാരണം. ഘോഷയാത്രയിൽ പങ്കെടുത്ത മുഴുവൻ പേരെയും കൊല്ലാനായിരുന്നു അക്രമികളുടെ തീരുമാനം. കേസിലെ മുഖ്യപ്രതികളായ അൻസാറും അസ്ലമും ഉൾപ്പെടെ 40 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments