കൊച്ചി : സിപിഎം പ്രാദേശിക നേതാവിനെതിരെ കേസെടുത്ത സിഐയെ സ്ഥലം മാറ്റി. കോതമംഗലം സിഐ ബേസിൽ തോമസിനെയാണ് സ്ഥലം മാറ്റിയത്. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ തല്ലിച്ചതച്ചതിനാണ് സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തത്.
പണിമുടക്ക് ദിവസമായിരുന്നു സംഭവം. ജാഥയായി എത്തിയ സിപിഎം നേതാവും സംഘവും പഞ്ചായത്ത് സെക്രട്ടറിയെ ചീത്ത വിളിക്കുകയും പഞ്ചായത്ത് ഓഫീസിനുള്ളിൽ വെച്ച് തല്ലി ചതയ്ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സിഐ നടപടിയെടുത്തത്.
സിഐയെ ഇവർ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് പാർട്ടി നേതൃത്വം ഇടപെട്ട് സിഐയെ ചെറുതുരുത്തിയിലേക്ക് സ്ഥലം മാറ്റിയത്.
Comments