തൂക്കിലേറ്റപ്പെടുന്ന ആളുടെ ചെവിയിൽ ആരാച്ചാർ പറയുന്നതെന്ത്? വീഡിയോ

Published by
Janam Web Desk

ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളിൽ ഇന്നും വധശിക്ഷ പ്രാബല്യത്തിലുണ്ട്. നിയമം അനുശാസിക്കുന്നത് പ്രകാരം ഏറ്റവും കഠിനമായ ശിക്ഷയാണ് തൂക്കിലേറ്റൽ. 1857ൽ ഇന്ത്യൻ സ്വതന്ത്യത്തിൽ പങ്കെടുത്ത രണ്ട് പേരെ തൂക്കിലേറ്റി കൊണ്ടാണ് ഇന്ത്യയിൽ തൂക്കിക്കൊല്ലുക എന്ന ശിക്ഷരീതി നടപ്പിലാക്കുന്നത്. തൂക്കിലേറ്റപ്പെടുന്ന ആളുടെ നിയമ പരിരക്ഷയെ കുറിച്ചോ, തൂക്കിലേറ്റുന്ന രീതിയെ കുറിച്ചോ അല്ല പറയാൻ പോകുന്നത്. മറിച്ച് അപൂർവ്വമായി നടക്കുന്ന വധശിക്ഷയ്‌ക്ക് ഒപ്പമുണ്ടാകുന്ന മറ്റൊരാളെ കുറിച്ചാണ്.

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടപ്പെട്ട പ്രതിയെ തൂക്കിലേറ്റുന്നതിന് മുൻപ് ആ വ്യക്തിയോട് പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ട്. തൂക്കിക്കൊല്ലുന്ന സമയത്ത് നാലുപേർ ഇവിടെ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ജയിൽ സൂപ്രണ്ട്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഡോക്ടർ പിന്നെ ആരാച്ചാർ. ഇവർ നാലാളുമില്ലാതെ വധ ശിക്ഷ നടപ്പിലാകാനാകില്ല. എം.ടി വാസുദേവൻ നായരുടെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന ചിത്രത്തിൽ ഇത് കാണിക്കുന്നുണ്ട്. പുലർച്ചെയാണ് വധശിക്ഷ നടപ്പാക്കുന്നത്. അപൂർവ്വമായി നടക്കുന്നതാണ് വധ ശിക്ഷ അതു കൊണ്ട് തന്നെ ജയിലിലെ മറ്റ് ദൈനം ദിന പ്രവർത്തനങ്ങളെയോ മറ്റ് തടവ് പുള്ളികളേയോ ഇത് ബാധിക്കാൻ പാടില്ല. അത് കൊണ്ടാണ് പുലർച്ചെ വധ ശിക്ഷ നടപ്പിലാക്കുന്നത്.

മൃതശരീരം രാവിലെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്യും. ഇന്ത്യയിൽ ആരാച്ചാരെ ആവശ്യമുണ്ടെന്നും പ്രതിഫലം 2 ലക്ഷം രൂപയെന്നും കാണിച്ച് ഇടക്കാലത്ത് പരസ്യങ്ങൾ പ്രചരിച്ചിരുന്നു. തീവ്രവാദികളെ പോലുള്ള വലിയ പ്രതികളെ തൂക്കിലേറ്റുമ്പോൾ ആരാച്ചാരുടെ പ്രതിഫലവും കൂടും. ഇന്ദിരാഗാന്ധി വധക്കേസിലെ പ്രതികളെ തൂക്കിലേറ്റുമ്പോൾ ഇരുപത്തി അയ്യായിരം രൂപ ആയിരുന്നു ആരാച്ചാർക്ക് അന്ന് ലഭിച്ചത്. 2012ൽ അജ്മൽ കസബിനെ തൂക്കിലേറ്റുമ്പോൾ അയ്യയിരം രൂപയായിരുന്നു ആരാച്ചാരായ ബാബു ജെല്ലാഡിനു ലഭിച്ചത്.

തൂക്കുകയർ മുറുക്കിയ ശേഷം ആരാച്ചാർ പ്രതിയുടെ ചെവിയിൽ ഒരു കാര്യം മന്ത്രിക്കും. ക്ഷമ ചോദിക്കുന്ന ഒരു ഘട്ടമാണിത്. ഇതിനു ശേഷം ഹിന്ദുവാണ് പ്രതിയെങ്കിൽ രാം രാം എന്നും മുസ്ലീം ആണെങ്കിൽ സലാം എന്നും സിക്ക് ആണെങ്കിൽ വാംഗുരു എന്നും ക്രിസ്ത്യൻ ആണെങ്കിൽ പ്രയ്‌സ് ദ ലോർഡ് എന്നും പറഞ്ഞ ശേഷമാണ് ആരാചാർ ലിവർ വലിച്ച് വധശിക്ഷ നടപ്പിലാക്കുന്നത്.

പ്രതിയെ തൂക്കിലേറ്റാൻ കയർ നിർമ്മിക്കുന്നതും ആരാചാർ തന്നെയാണ്. വധശിക്ഷയുടെ തലേ ദിവസം തൂക്കിലേറ്റേണ്ട ആളുടെ ഭാരം എടുത്ത് ജയിലിൻ ഉള്ളിൽ ഒരു ട്രയൽ നടത്തിയ ശേഷമാണ് പിറ്റേന്ന് വധ ശിക്ഷ നടപ്പിലാക്കുന്നത്. തൂക്കിലേറ്റിയ ശേഷം തൂക്കുകയർ ആരാചാർ തന്നെ കൊണ്ട് പോകുകയും ചെയ്യും. ആരാച്ചാരുടെ രീതികൾ ആളുകൾ മാറുന്നതിനനുസരിച്ച് മാറും. തൂക്കിലേറ്റേണ്ട ആളെ ഏറ്റവും അവസാന ഘട്ടത്തിലാണ് ആരാചാർ കാണുന്നത്.

ഇതിൽ ഏറ്റവും ശ്രദ്ധയമായ ഒന്നാണ് കറുത്ത മുഖംമൂടി. 1642ൽ ഇംഗ്ലണ്ടിലെ ചാൾസ് രാജാവിന്റെ വധശിക്ഷ നടപ്പിലാക്കുമ്പോഴാണ് ആരാചാർ ആദ്യമായി കറുത്ത മുഖം മൂടി ഉപയോഗിക്കുന്നത്. തൂക്കിലേറ്റുമ്പോൾ ഉപയോഗിക്കുന്ന ഈ മുഖം മൂടി ആരാച്ചാരുടേയും പ്രതിയുടേയും അകലം സൂചിപ്പിക്കുന്നു. മനുഷ്യത്വ രഹിതമായ ജോലി എന്നോക്കെ പറയുന്നെങ്കിലും ആരാചാർക്ക് ഇത് വയറ്റിപ്പിഴപ്പാണ്. പലപ്പോഴും തങ്ങളുടെ ആ ജോലി മറച്ച് വച്ചാണ് അവർ സമൂഹത്തിൽ ജീവിക്കുന്നതും.

Share
Leave a Comment